പൂക്കണം ശാസ്ത്രമീ മനസ്സിന്‍റെ ചില്ലകളില്‍

മംഗല്‍യാന്‍ പിന്നിട്ട സമയ ദൂരങ്ങളെ ഒരുപാട് പുറകിലാക്കി പ്രകാശ വര്‍ഷങ്ങള്‍ താണ്ടുകയാണ് നമ്മുടെ യുക്തിരാഹിത്യവും അന്ധവിശ്വാസങ്ങളും.നവോത്ഥാനവും,ശാസ്ത്ര നേട്ടങ്ങളും,വിവര സാങ്കേതിക വിദ്യയും പരകോടിയില്‍ പ്രവേശിചെന്നു ആത്മാഭിമാനം ...

പ്രതീക്ഷകളുടെ താഴ്വര തേടിയിറങ്ങുന്ന യൌവനം

2014 ഒക്ടോബര്‍ 11,12 തീയതികളില്‍ പെരുവള്ളൂര്‍ ജി.എച്.എസ്. സ്കുളില്‍ വെച്ച് മലപ്പുറം ജില്ല യുവസന്ഗമം ഏറെ ആവേശത്തില്‍ നടന്നു. രാവിലെ 10 മണിയോട് കൂടി ജില്ലയുടെ വിവിധ മേഖലകളില്‍ നിന്നായി നൂറോളം കൂട്ടുകാര്‍ വന്നു ചേരുകയും....

സദാചാരം

നമീനച്ചൂടു കഴിഞ്ഞാല്‍ പിന്നെ പാഴ്മരങ്ങളുടെ ശ്മശാനത്തില്‍ ഒരിടം ഏതു മാവിനുമുണ്ട്. പൂക്കാത്ത മാവിനെപ്പോഴും അവിടെ സ്ഥാനമുണ്ട്. ഇവിടെ മരങ്ങള്‍ പൂക്കാറില്ല പൂക്കുന്ന മരം സദാചാരം വെടിയുന്നതാണേ്രത എന്നൊരു സംശയം പൂക്കുന്ന മാവുകള്‍ക്ക് ...

സൃഷ്ടിയും സ്ഥിതിയും മാത്രം.....

ദൂരദര്‍ശനിലെ ജയ്ഹനുമാനില്‍ രാമലക്ഷ്മണന്മാരും സീതയും വനവാസത്തിനു പുറപ്പെടുന്ന രംഗത്തുവെച്ചാണ് ഞാനെന്റെ ഇഷ്ടക്കാരിയെ കണ്ടെടുക്കുന്നത്. എനിക്ക് അവളുടെ പേരായിരുന്നു- ഊര്‍മ്മിള... രാമലക്ഷ്മണന്മാരും സാതയും വനവാസത്തിനു പോയി... രാവണന്‍...

വാട്‌സപ്പ്

തിരക്കുകള്‍ക്കിടയിലെങ്കിലും നഗരം പൊതുവെ ശാന്തമായിരുന്നു. സ്വപ്‌നത്തിലെന്നവണ്ണം ഊറിയചിരികളും വിങ്ങിയ കരച്ചിലുകളും പൊട്ടാതെ നില്‍ക്കുന്ന പരിഹാസങ്ങളും ഒഴുകി ഒഴുകിപ്പോകുന്നു. തിയേറ്ററുകള്‍ ഒഴിഞ്ഞു കിടന്നു. ചുമരില്‍ പരസ്യങ്ങളും പോസ്റ്ററുകളും ഇല്ലായിരുന്നു. സമരപ്പന്തലുകളില്‍...





മലബാറിനു മരണമണി; ജീവനും ചോരയും വിൽക്കരുതേ..!

 

മുണ്ടേരി വനമൊരു ജൈവകലവറ

           മലബാർ സംസ്കാരത്തിന്റെ ഈറ്റില്ലമാണ് ചാലിയാർ. മലപ്പുറം, കോഴിക്കോട് ജില്ലകളുടെ ജീവന ശേഷിയായിത്തീരുന്ന ചാലിയാറിന്റെ ജലസമൃദ്ധിയ്ക്കു പിന്നിൽ നിലമ്പൂരിന്റെ കാടുകളുടെ ഉദാരമായ സംഭാവനയുണ്ട്. ചാലിയാറിന്റെ പ്രധാന പോഷക നദികളായ കൊടിഞ്ഞിപ്പുഴയും കാരാടൻ പുഴയും ഉറവയെടുക്കുന്നത് നിലമ്പൂർ-മുണ്ടേരി വനത്തിലെ നിരവധി നീർച്ചാലുകളിൽ നിന്നാണ്. ഈ പുഴകളെക്കൂടാതെ നിരവധി നീർത്തടങ്ങളാലും ജന്തുജാലങ്ങളാലും സമൃദ്ധമാണ് മുണ്ടേരി വനം. സംസ്ഥാനത്തെ 16 പരിസ്ഥിതി പ്രാമുഖ്യ പ്രദേശങ്ങളിൽ ESL (Ecologically Sensitive Location) ഉൾപ്പെടുന്നതാണ് മുണ്ടേരി വനം.
    1984-ൽ കേരള ശാസ്ത്രസാഹിത്യ പരിഷത്തും പ്രകൃതി സ്നേഹികളും  നടത്തിയ ഐതിഹാസികമായ മുണ്ടേരി മാർച്ചിന്റെ ഫലമായ് മുണ്ടെരി വനവും ചാലിയാറും മലബാറിന്റെ ഒട്ടകപൂഞ്ഞയായ് ഇന്നും അവശേഷിക്കുന്നു.

2011 ആഗസ്തിൽ പ്രൊഫ.മാധവഗാഡ്ഗിൽ നേതൃത്വം നൽകിയ പശ്ചിമഘട്ട പരിസ്ഥിതി കമ്മിറ്റി റിപ്പോർട്ടിൽ 25 കോടി ജനങ്ങളുടെ ജലാവശ്യം നിറവേറ്റുന്ന പശ്ചിമഘട്ട മലനിരകളുടെ സംരൽഷണത്തെക്കുറിച്ച് ശക്തമായ് ആവശ്യപ്പെടുന്നുണ്ട്.

നക്ഷത്രത്തിന്റെ പ്രേതം

ഒരു താമര തൻ സ്വർണരേണുക്കളാൽ
ജീവനൂറുന്ന മൂത്തിൽ നിന്നും
ഉൾമിഴിക്കിളിയുടെ മോചനയാത്രയിത്.
കാഞ്ചനപ്പൂവിന്റെ കറുത്ത പുൽമേട്ടിൽ
ഉൾമിഴിക്കിളിയൊന്നു പകച്ചിരുന്നു.

കണ്ണീർക്കറ


കാലം ഇലപൊഴിക്കുമ്പോൾ...
മരച്ചില്ലകളിൽ നോവുണങ്ങിയ,
മുറിപ്പാടുകൾ കാണാം...
നിങ്ങൾ ഇല പറിക്കുമ്പോൾ...
നോവിന്റെ മുറിവുകളിൽ,
കണ്ണീർക്കറകൾ കാണാം...

--ഗുൽമോഹർ

ചിന്ത


രാമന്മാർക്കൊരു സ്കൂൾ
ജോസഫുമാർക്കൊരു സ്കൂൾ
മുഹമ്മദ്മാർക്കൊരു സ്കൂൾ
എന്നതിൽനിന്നും
രാമനും ജോസഫും മുഹമ്മദും
ഒന്നിച്ചിരുന്ന് പഠിച്ചു കളിച്ച്
ഓന്നാകുന്നൊരു പൊതു വിദ്യാലയം
അതാണു നമുക്കാവശ്യം

--ഗുൽമോഹർ

ഓർമ്മപ്പെടുത്തലുകൾ


വരണ്ടുപോകുന്ന ഉറവകൾക്കത്രയും പറയാനുള്ളത്
സമൂഹത്തിന്റെ നിരുത്തരവാദപരമായ സമീപനങ്ങളെ
ക്കുറിച്ചാണ്. എൻ മകജെയിലും ബോവിക്കാനത്തും ഇനിയും
ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങൾ ആരുടെയൊക്കെയോ
ശബ്ദങ്ങളെ കാത്തിരിക്കുന്നു. നിശബ്ദതകളൊക്കെയും
തുറക്കുന്നത് മരണത്തിന്റെ വാതിലുകളാണെന്ന്
ചരിത്രം നമ്മെ ഓർമ്മപ്പെടുത്തുന്നു.
                                
--ജിതിൻ വിഷ്ണു.ടി

ആവർത്തനം


ആണവം മണയ്ക്കുന്ന
ഫുക്കുഷിമൻ തീരങ്ങളിൽ
കേട്ട ദീനരോദനം,
പിന്നെ കേട്ടത് കൂടംകുളത്തെ
വരണ്ട മണ്ണിലായിരുന്നു
                  
                          -സിതാര കെ.ജെ

ഗ്രീൻ കമ്പ്യൂട്ടിങ്ങ്


    നിലവിൽ ലോകത്തുണ്ടാകുന്ന 5 ലക്ഷത്തോളം കാർബൺ മലിനീകരണം ഉല്പാദിപ്പിക്കപ്പെടുന്നത് കമ്പ്യൂട്ടർ ഉല്പന്നങ്ങളിലൂടെയാണ്. പ്രകൃതിയുടെ സുസ്ഥിരക്ക് അനുയോജ്യമായ കമ്പ്യൂട്ടർ ഉപയോഗമാണ് ഗ്രീൻ കമ്പ്യൂട്ടിങ്ങ്. കുറഞ്ഞ പവർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന, പുനരുൽപാദനം സാധ്യമായ, പ്രകൃതിക്ക് ആപത്കരമല്ലാത്ത വസ്തുക്കൾ ഉപയോഗിച്ച് നിർമ്മാണം സാധിക്കുകയും ചെയ്യുന്ന കമ്പ്യൂട്ടറിനെയും അനുബന്ധോപകരണങ്ങളേയുമാണ് ഗ്രീൻ കമ്പ്യൂട്ടിങ്ങ് എന്ന ആശയംകൊണ്ട് ഉദ്ദേശിക്കുന്നത്. പ്രകൃതി സൗഹാർദ്ദ മാലിന്യങ്ങളേ നിർമ്മാണ ഘട്ടത്തിൽ ഉണ്ടാവൂ എന്നതും ഗ്രീൻ കമ്പ്യൂട്ടിങ്ങിന്റെ ലക്ഷ്യമാണ്. ഒട്ടുമിക്ക കമ്പ്യൂട്ടർ നിർമ്മാണ കമ്പനികളും ഗ്രീൻ കമ്പ്യൂട്ടിങ്ങ് എന്ന ആശയത്തിലൂന്നിയാണ് പുതിയ ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുന്നത്. ഈ മേഘലയിൽ പഠനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നതേയൊള്ളൂ.

--അനസ്.എം പി

എഡിറ്റോറിയൽ


ഞങ്ങളുടെ ഇല ഞരമ്പുകളിൽ
രക്തത്തിന്റെ ക്ഷാരതയ്ക്കപ്പുറം
ഭൂഗർഭ ജലത്തിന്റെ
കുളിരും ജൈവതയുമാണ്.
ഇടവ മഴയിൽ നനയുന്ന
വരണ്ട ചുണ്ടുകളെ, ജീവിക്കാൻ
പ്രേരിപ്പിക്കുന്ന അമ്നിയോട്ടിക് ദ്രവപ്രവാഹം...
പച്ചയുടെ പ്രതിഫലനങ്ങളേറ്റുണരുന്ന
മിഴ്കളിൽ പ്രകൃതി പ്രണയത്തിന്റെ ത്രീവത.
ഇലകളാണു ഞങ്ങൾ...
ഹരിതകത്തെ മനസ്സിൽ സൂക്ഷിക്കുകയും,
ഹരിതകണത്തെ ധമനികളിലൂടെ,
സെറിബ്രത്തിന്റെ ചുരുക്കുകളിൽ നിറച്ച്,
സങ്കൽപകോശങ്ങളിൽ
പ്രകാശസംശ്ലേഷണം നടത്തി
ഊർജസ്വലമായ ജല ഞരമ്പുകളിലൂടെ,
തേടുകയാണു ഞങ്ങൾ...
പരിണാമത്തിന്റെ ഘട്ടത്തിലെപ്പോഴോ,
നമ്മൾ ഇറുത്തു മാറ്റിയ വേരിന്റെ
ചോര നനവ്...
കനലാഴികൾക്കു
നടുവിലെങ്കിലും, കണ്ടെത്തും ഞങ്ങളത്.