പൂക്കണം ശാസ്ത്രമീ മനസ്സിന്‍റെ ചില്ലകളില്‍

മംഗല്‍യാന്‍ പിന്നിട്ട സമയ ദൂരങ്ങളെ ഒരുപാട് പുറകിലാക്കി പ്രകാശ വര്‍ഷങ്ങള്‍ താണ്ടുകയാണ് നമ്മുടെ യുക്തിരാഹിത്യവും അന്ധവിശ്വാസങ്ങളും.നവോത്ഥാനവും,ശാസ്ത്ര നേട്ടങ്ങളും,വിവര സാങ്കേതിക വിദ്യയും പരകോടിയില്‍ പ്രവേശിചെന്നു ആത്മാഭിമാനം ...

പ്രതീക്ഷകളുടെ താഴ്വര തേടിയിറങ്ങുന്ന യൌവനം

2014 ഒക്ടോബര്‍ 11,12 തീയതികളില്‍ പെരുവള്ളൂര്‍ ജി.എച്.എസ്. സ്കുളില്‍ വെച്ച് മലപ്പുറം ജില്ല യുവസന്ഗമം ഏറെ ആവേശത്തില്‍ നടന്നു. രാവിലെ 10 മണിയോട് കൂടി ജില്ലയുടെ വിവിധ മേഖലകളില്‍ നിന്നായി നൂറോളം കൂട്ടുകാര്‍ വന്നു ചേരുകയും....

സദാചാരം

നമീനച്ചൂടു കഴിഞ്ഞാല്‍ പിന്നെ പാഴ്മരങ്ങളുടെ ശ്മശാനത്തില്‍ ഒരിടം ഏതു മാവിനുമുണ്ട്. പൂക്കാത്ത മാവിനെപ്പോഴും അവിടെ സ്ഥാനമുണ്ട്. ഇവിടെ മരങ്ങള്‍ പൂക്കാറില്ല പൂക്കുന്ന മരം സദാചാരം വെടിയുന്നതാണേ്രത എന്നൊരു സംശയം പൂക്കുന്ന മാവുകള്‍ക്ക് ...

സൃഷ്ടിയും സ്ഥിതിയും മാത്രം.....

ദൂരദര്‍ശനിലെ ജയ്ഹനുമാനില്‍ രാമലക്ഷ്മണന്മാരും സീതയും വനവാസത്തിനു പുറപ്പെടുന്ന രംഗത്തുവെച്ചാണ് ഞാനെന്റെ ഇഷ്ടക്കാരിയെ കണ്ടെടുക്കുന്നത്. എനിക്ക് അവളുടെ പേരായിരുന്നു- ഊര്‍മ്മിള... രാമലക്ഷ്മണന്മാരും സാതയും വനവാസത്തിനു പോയി... രാവണന്‍...

വാട്‌സപ്പ്

തിരക്കുകള്‍ക്കിടയിലെങ്കിലും നഗരം പൊതുവെ ശാന്തമായിരുന്നു. സ്വപ്‌നത്തിലെന്നവണ്ണം ഊറിയചിരികളും വിങ്ങിയ കരച്ചിലുകളും പൊട്ടാതെ നില്‍ക്കുന്ന പരിഹാസങ്ങളും ഒഴുകി ഒഴുകിപ്പോകുന്നു. തിയേറ്ററുകള്‍ ഒഴിഞ്ഞു കിടന്നു. ചുമരില്‍ പരസ്യങ്ങളും പോസ്റ്ററുകളും ഇല്ലായിരുന്നു. സമരപ്പന്തലുകളില്‍...

പൂക്കണം ശാസ്ത്രമീ മനസ്സിന്‍റെ ചില്ലകളില്‍.


മംഗല്‍യാന്‍ പിന്നിട്ട സമയ ദൂരങ്ങളെ ഒരുപാട് പുറകിലാക്കി പ്രകാശ വര്‍ഷങ്ങള്‍ താണ്ടുകയാണ് നമ്മുടെ യുക്തിരാഹിത്യവും അന്ധവിശ്വാസങ്ങളും.നവോത്ഥാനവും,ശാസ്ത്ര നേട്ടങ്ങളും,വിവര സാങ്കേതിക വിദ്യയും പരകോടിയില്‍ പ്രവേശിചെന്നു ആത്മാഭിമാനം കൊള്ളുമ്പോഴും,കാലഹരണപ്പെടെണ്ട അന്ധവിശ്വാസങ്ങളിലും പ്രാകൃതമായ ജീര്‍ണതകളിലും ആഭിചാരപ്പെട്ടുപോവാന്‍ മാത്രം വിധിക്കപ്പെട്ട ഒരു യുവത മറുഭാഗത്ത് സൃഷ്ട്ടിക്കപ്പെടുകയാണ്.സാമൂഹിക പുരോഗനത്തെ ശതാബ്ധങ്ങള്‍ പുറകിലാക്കുന്ന ഇത്തരം ജീര്‍ണതകളെ അതിന്റെ പാട്ടിനു വിട്ടു കൊടുക്കാന്‍ തല്ക്കാലം നമുക്കാവില്ല. ‘മംഗല്‍യാന്‍ ചോവ്വയല്ലേ പൂകിയുള്ളൂ; താരാപഥങ്ങല്‍ക്കപ്പുറത്തുള്ള മറ്റു മാംഗല്യം മുടക്കികളെപറ്റി പണ്ടേ പറഞ്ഞിട്ടുണ്ടത്രേ’.പക്ഷേ ചിതലെടുത്ത,ജീര്‍ണിച്ച ആ വാറോലകളെ നമ്പാന്‍, സാമാന്യ യുക്തിയും ശാസ്ത്ര ബോധവുമുള്ളവര്‍ക്കാര്‍ക്കും സാധിച്ചിട്ടില്ല.
പൂച്ച ഇടത്തോട്ടു ചാടിയാല്‍ വിമാനം റദ്ദു ചെയ്യുന്നിടത്ത്,നിലവിളക്ക് കാറ്റടിച്ചു കെട്ടാല്‍ കല്യാണം മുടങ്ങുന്നിടത്ത്,കൈ കൂപ്പി നാളികേരമുടച്ച്‌ റോക്കെറ്റ്‌ വിക്ഷേപണം നടത്തുന്ന ശാസ്ത്ര()ജ്ഞരുള്ളിടത്ത്, ശാസ്ത്രത്തിന്‍റെയും,യുക്തിയുടേയും വര്‍ഷങ്ങള്‍ നീണ്ട കഠിനാധ്വാനത്തിന്റെയും വിജയത്തിനായി ലക്ഷങ്ങള്‍ മുടക്കി വഴിപാടുകള്‍ നടത്തുന്നിടത്ത്,അന്ധവിശ്വാസങ്ങളെയും,ദുര്‍മന്ത്രവാദത്തെയും സാമാന്യയുക്തിക്ക് വിധേയമാക്കി ചോദ്യം ചെയ്യുന്നതുപോലും എളുപ്പമുള്ള കാര്യമല്ല.വിശ്വാസം വിറ്റ്തിന്നു ജീവിക്കുന്നവരും അവരുടെ കാല്‍ച്ചുവട്ടില്‍ കുമ്പിട്ടു നില്‍ക്കുന്ന ഭരണാധികാരികളും നമ്മുടെ ചോദ്യങ്ങളെ ഭയക്കുന്നുണ്ട്.യുക്തിചിന്തയിലൂന്നിയ ഒരു ജനതയുടെ വരവ് ആരെയൊക്കെയോ അസ്വസ്ഥമാക്കുന്നുണ്ട്.ദുര്‍മന്ത്രവാദവും അന്ധവിശ്വാസങ്ങളും നിരോധിക്കാനുള്ള പ്രത്യേക നിയമം നിര്‍മ്മിക്കാന്‍ ശ്രമിച്ച നരേന്ദ്ര ധബോല്‍ക്കര്‍ എന്ന യുക്തിചിന്തകനെ,ചുവന്ന ഗ്രഹത്തിന്‍റെ ഭ്രമണപഥം തൊട്ടവരെന്നു അഭിമാനിക്കുന്ന നമുക്കിടയിലിട്ടുതന്നെയാണ് വെടിവെച്ചു കൊന്നത്.
മംഗള്‍യാനേയും കൊണ്ട് PSLV-XL C25 കുതിച്ചുയര്‍ന്നത് മംഗല്യം മുടക്കിയായ ചെകുത്താന്റെ ലോകത്തിലെക്കല്ല.അപ്രാപ്യമെന്നു കരുതിയിരുന്ന പ്രപഞ്ചോല്‍പ്പത്തിയുടെ രഹസ്യങ്ങളിലേക്ക്‌ വെളിച്ചം വീശിയേക്കാവുന്ന ചൊവ്വയുടെ നിഗൂഡതകളിലേക്കാണ്.മംഗള്‍യാന്‍റെ വിജയത്തിനൊപ്പം ജ്വലിച്ചുയരേണ്ടത് നമ്മുടെ ശാസ്ത്രബോധമാണ്,അല്ലാതെ സങ്കുചിതമായ ദേശീയബോധവും അന്ധവിശ്വാസങ്ങളുമല്ല.

സദാചാരം


മീനച്ചൂടു കഴിഞ്ഞാല്‍ പിന്നെ
പാഴ്മരങ്ങളുടെ ശ്മശാനത്തില്‍
ഒരിടം ഏതു മാവിനുമുണ്ട്.
പൂക്കാത്ത മാവിനെപ്പോഴും
അവിടെ സ്ഥാനമുണ്ട്.
ഇവിടെ മരങ്ങള്‍ പൂക്കാറില്ല
പൂക്കുന്ന മരം സദാചാരം
വെടിയുന്നതാണേ്രത എന്നൊരു സംശയം
പൂക്കുന്ന മാവുകള്‍ക്ക്
കല്ലേറു കൊള്ളും
പിശാചിനെ തേടിയെത്തും
ശാപക്കല്ലുകള്‍ പോലെ.


അടുക്കളരാഷ്ട്രീയം
ചെറിയ അചുക്കളകള്‍
അടച്ചുപൂട്ടി
വ്യായാമമുറിയാക്കുമ്പോള്‍
വലിയ അടുക്കളകള്‍
തുറന്നുകൊണ്ടേയിരുന്നു.
അപ്പോഴേക്കും
ശരീരത്തിന്റെ രാഷ്ട്രീയം
ഏറെ സങ്കീര്‍ണ്ണമായിരുന്നു.
അടുക്കളരാഷ്ട്രീയം
ശരീരരാഷ്ട്രീയത്തില്‍
ചെലുത്തിയ സ്വാധീനം
ഏറെ ചര്‍ച്ചചെയ്യപ്പെടുമ്പോള്‍
ഒരു പ്ലീനം അത്യാവശ്യമാണ്.


- ദീപ.എം,
എം.എ സംസ്‌കാര പൈതൃകപഠനം,
മലയാളസര്‍വകലാശാല

സൃഷ്ടിയും സ്ഥിതിയും മാത്രം.....



ദൂരദര്‍ശനിലെ ജയ്ഹനുമാനില്‍ രാമലക്ഷ്മണന്മാരും സീതയും വനവാസത്തിനു പുറപ്പെടുന്ന രംഗത്തുവെച്ചാണ് ഞാനെന്റെ ഇഷ്ടക്കാരിയെ കണ്ടെടുക്കുന്നത്. എനിക്ക് അവളുടെ പേരായിരുന്നു- ഊര്‍മ്മിള...

രാമലക്ഷ്മണന്മാരും സാതയും വനവാസത്തിനു പോയി... രാവണന്‍ സാതയെ തട്ടിക്കൊണ്ടുപോയി... ഹനുമാന്‍ ലങ്ക കത്തിച്ചിട്ടുപോയി... പതിനാലു കര്‍ഷം യുദ്ധത്തില്‍ പോയി... സീത തിരിച്ചു പാതാളത്തില്‍ പോയി... അവസാനം ജയ്ഹനുമാന്‍ അവസാനിപ്പിച്ച് ധീരജ്കുമാറും പോയി.. ഊര്‍മ്മിള മാത്രം പോയില്ല, എന്റെ ചിന്തകളില്‍ നിന്ന്....

രാമന്‍ ധര്‍മ്മനിഷ്ഠനാണല്ലോ, വനവാസത്തിനു പോകുമ്പോള്‍ ഊര്‍മ്മിളയെ കൂടെക്കൂട്ടാന്‍ ലക്ഷ്മണനു തോന്നിയില്ല, രാമനു പറയാമായിരുന്നല്ലോ, സീതയ്‌ക്കൊരു കൂട്ടാകുമെന്നു കരുതിയെങ്കിലും. രാമനതു പറഞ്ഞില്ലെന്നു മനസിലാക്കിയപ്പോഴാണ് രാമന്റെ ധര്‍മ്മനിഷ്ഠയില്‍ ഞാന്‍ ആദ്യമായി സംശയിക്കുന്നത്.

രാവണന്‍ സീതയെ തട്ടിക്കൊണ്ടു പോയപ്പോള്‍ സുഗ്രീവനെയും, അതുവഴി വാനരപ്പടയേയും തന്റെ കൂടെ നിര്ത്താന്‍ രാമന്‍ ബാലിയെ ചതിച്ചു കൊന്നു. ഭര്‍തൃവിയോഗത്തില്‍ ദുഃഖവാര്‍ത്തയായ താരയോട് എല്ലാം നശ്വരമാണെന്ന പറഞ്ഞ് പ്രസംഗം നടത്തിയ രാമന്‍ സ്വന്തം കാര്യത്തിലെന്തേ അതോര്‍ത്തില്ല. സീതയെ രാവണന്‍ തട്ടിക്കൊണ്ടു പോയപ്പോള്‍ രാമനത് സ്വയം ഓര്‍ക്കാമായിരുന്നല്ലോ? രാവണനെ വധിക്കാന്‍ അംഗഭടനെ വിട്ട് മണ്ഡോദരിയെ മാനഭംഗപ്പെടുത്തിയപ്പോള്‍ ഏതു ധര്‍മ്മമാണ് പാലിക്കപ്പെട്ടത്? തെറ്റു ചെയ്യാത്തൊരു സ്ത്രീയെ-സ്വന്തം ഭാര്യയെ- അവര്‍ തെറ്റുകാരിയല്ലെന്ന് ബോധ്യമുണ്ടായിരുന്നിട്ടുകൂടി തന്റെ ഇമേജ് പോകാതിരിക്കാന്‍ തള്ളിപ്പറയുകയും കാട്ടിലുപേക്ഷിക്കുകയും ചെയ്ത രാമന്‍ എങ്ങനെയാണ് ധര്‍മ്മിഷ്ഠനായത്? വ്യക്തികളുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് മാറ്റി നിര്‍വചിക്കപ്പെടുന്ന ഒന്നാണോ ധര്‍മ്മനിഷ്ഠ? രാവണനും ലക്ഷ്മണനും മറ്റും എന്റെ മനസില്‍ വളരെ ചെറുതായിത്തോന്നി. പിന്നീട് നാമം ചൊല്ലുമ്പോള്‍ രാമനെ ഞാന്‍ ക്രൂരമായി ഒഴിവാക്കി.
തിരസ്‌കാരം.
തിരസ്‌കരിച്ചിട്ടല്ലേയുള്ളൂ, തിരസ്‌കരിക്കപ്പെട്ട് ശീലമില്ലല്ലോ. അന്നു ഞാനൊരു സ്വപ്‌നം കണ്ടു.
കൊട്ടാര ഉദ്യാനത്തില്‍ നിന്ന് ചിത്രം വരക്കുകയായിരുന്ന ഊര്‍മ്മിള മരക്കൊമ്പിലിരുന്ന രണ്ടു കിളികളുടെ സംസാരം കേള്‍ക്കാനിടയായി. വാത്മീകി എഴുതിത്തീര്‍ത്ത രാമായണകഥ കേട്ടു വന്ന ആണ്‍കിളി പെണ്‍കിളിക്ക് പറഞ്ഞുകൊടുക്കുകയാണ്. അങ്ങനെ ലക്ഷ്മണനുമായിട്ടുള്ള വിവാഹവും അതുവഴി താന്‍ നേരിടേണ്ടിവരുന്ന നിരാസവും തിരസ്‌കാരവും മനസിലാക്കുന്ന ഊര്‍മ്മിള ലക്ഷ്മണനുമായുള്ള സ്വയംവരത്തിനായി തക്കം പാര്‍ത്തിരുന്നു. സ്വയംവരനാള്‍ ലക്ഷ്മണനെ നിരസിക്കുകയും തന്നെ സ്വതന്ത്രയായി പ്രഖ്യാപിക്കുകയും ചെയ്തു. തീരുമാനങ്ങളെടുക്കുവാനുള്ള സ്വാതന്ത്ര്യം പുരുഷനു മാത്രം കല്‍പ്പിച്ചു കൊടുത്തിരിക്കുന്ന സമൂഹം അത്തരം നിയമങ്ങള്‍ ഭേദഗതി ചെയ്യുകയില്ലായെന്ന തീരുമാനത്തിനു മേല്‍ ഒരു സദാചാരക്കമ്മിറ്റി രൂപീകരിക്കുകയും ഊര്‍മ്മിളയെ ലക്ഷ്മണന്റെ ഭാര്യയായി പ്രഖ്യാപിക്കുകയും ചെയ്തു.

പാര്‍വ്വതി തന്നെ ദേഹത്തു തേച്ച കളഭം ശേഖരിച്ച് ഗണപതിയെ സൃഷ്ടിച്ചപോലെ ഊര്‍മ്മിളയും ഒരു സൃഷ്ടി നടത്തി. തന്റെ അപരയെ, അതിനായി അവള്‍ യുക്തിപൂര്‍വ്വം തെരെഞ്ഞെടുത്തത് പക്ഷേ, പ്ലാസ്റ്റിക്കാണ്. അതാവുമ്പോള്‍ സൃഷ്ടിക്കാം, സംഹരിക്കാന്‍ കഴിയില്ല.
അവള്‍ അപരയുടെ ചെവിയില്‍ മൂന്നു വട്ടം പേരുചൊല്ലി വിളിച്ചു. സൂപ്പര്‍ഗേള്‍.... സൂപ്പര്‍ഗേള്‍...... സൂപ്പര്‍ഗേള്‍..... പെട്ടെന്നു കണ്ണുതുറന്ന സൂപ്പര്‍ഗേള്‍ ഉറക്കെ ചിരിച്ചു. ഈരേഴഉ പതിനാലു ലോകവും അവളുടെ വായില്‍ കറങ്ങുന്നുണ്ടായിരുന്നു.

നിയോ ക്ലാസിക് വാഴക്കുല, നെല്ല്....


പ്രശസ്ത സംവിധായിക ഗീതുമോഹന്‍ദാസിന്റെ ഭര്‍ത്താവും ക്യാമറാമാനുമായ രാജീവ്രവിയെപ്പോലെ ജൈവകൃഷിയിലേക്കു മടങ്ങുന്നവര്‍ നാലാംലോകത്തിന്റെ സുന്ദരസ്വപ്‌നങ്ങളാണ്. ചെറുപ്പക്കാരും പ്രഗത്ഭരുമായവര്‍ കൃഷിയുടെ പ്രാധാന്യം തിരിച്ചറിയുന്നത് സ്വശ്രയഗ്രാമങ്ങളുടെയും സംസ്ഥാനങ്ങളുടെയും പിറവിയെക്കുറിച്ച് പ്രതീക്ഷ നല്‍കുന്നു.
നിയോകൊളോണിയലിസത്തിന്റെ ഇരകളായിക്കൊണ്ടിരിക്കുന്ന കേരളീയര്‍ ഭക്ഷ്യസുരക്ഷയെ കുറിച്ച് തിരിച്ചറിയേണ്ടിയിരിക്കുന്നു. അവശേഷിക്കുന്ന കൃഷിസ്ഥലങ്ങള്‍ നമുക്കു സംരക്ഷിക്കാനാവണം. ജൈവകൃഷിയില്‍ വിഷപ്രയോഗങ്ങളില്ലാത്തതിനാല്‍ ഉല്‍പ്പാദനം കുറവും ചിലവ് കൂടുതലുമാണ്. സ്വാഭാവികമായും ഉല്‍പ്പന്നത്തിന് വില കൂടേണ്ടിവരും. വില കൂടുമ്പോള്‍ അതു വാങ്ങാന്‍ സാധിക്കുന്നത് സമ്പന്നവര്‍ഗ്ഗത്തിന് മാത്രമാണ്. വിഷം തിന്നേണ്ടി വരിക ദരിദ്രഭൂരിപക്ഷവും. വിഷമില്ലാത്ത നേന്ത്രപ്പഴവും പച്ചക്കറഇകളും അരിയുമെല്ലാം ഉല്‍പ്പാദിപ്പിക്കപ്പെടുന്നുണ്ട്. പോഷക സമ്പുഷ്ടമായ ആ ഭക്ഷ്യവിഭവങ്ങള്‍ കര്‍ഷകന്റെ മക്കള്‍ക്കുള്ളതല്ല. അവ വിദേശത്തെ സമ്പന്നര്‍ക്കു വേണ്ടിയുള്ളതാണ്.
സാമ്പത്തിക അസമത്വം ഭക്ഷണരീതിയിലും പ്രകടമാവുന്നു. സംസ്ഥാനത്ത് ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഭക്ഷ്യവിഭവങ്ങള്‍ സാധാരണ മാര്‍ക്കറ്റ് വിലയില്‍ ലഭ്യമാവുന്ന പൊതുസംവിധാനങ്ങള്‍ ശക്തിപ്പെടണം. ക്വാണ്ടിറ്റിമാര്‍ക്കറ്റില്‍ നിന്ന് ക്വാളിറ്റിമാര്‍ക്കറ്റിലേക്ക് മാറാന്‍ നമുക്കു കഴിയണം.
കടല്‍വിഭവങ്ങളുടെ വിപണനത്തിലും സ്വദേശീയത ഉറപ്പാക്കാന്‍ സാധിച്ചാല്‍ വിപണിയിലെ വന്‍കൊള്ള തടയാനാകും. കുടുംബത്തില്‍ മുട്ട, ഇറച്ചി, പാല്‍ ഉല്‍പ്പന്നങ്ങളില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതോടെ സ്വാശ്രയഗ്രാമങ്ങള്‍ സാധ്യമാവുകയും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയും ചെയ്യാം.
വിഷമില്ലാത്ത ഭക്ഷണം, നമ്മുടെ മക്കള്‍ക്ക്.


-ലിജിഷ.എ.ടി

അന്ധമായത്



  തോന്നലുകള്‍ ഉണ്ടാവാഞ്ഞിട്ടല്ല,  
പലതും പകുതിയില്‍  
മുറിഞ്ഞതിനാലാണ്. 

 -അജിത്ത്  

പ്രതീക്ഷകളുടെ താഴ്വര തേടിയിറങ്ങുന്ന യൌവനം



2014 ഒക്ടോബര്‍ 11,12 തീയതികളില്‍ പെരുവള്ളൂര്‍ ജി.എച്.എസ്. സ്കുളില്‍ വെച്ച് മലപ്പുറം ജില്ല യുവസന്ഗമം ഏറെ ആവേശത്തില്‍ നടന്നു. രാവിലെ 10 മണിയോട് കൂടി ജില്ലയുടെ വിവിധ മേഖലകളില്‍ നിന്നായി നൂറോളം കൂട്ടുകാര്‍ വന്നു ചേരുകയും “ ഈ ചേറില്‍ നിന്ന് നമ്മുടെ ചോറ്”, വരൂ ഇന്ത്യയെ കാണാം”, ഒറ്റ മരം കാടല്ല” തുടങ്ങിയ കൊലായകളില്‍ വിവിധ വിഷയങ്ങളില്‍ ചരച്ചകളില്‍ പങ്കെടുക്കുകയും ചെയ്തു.ജൈവ കൃഷിയുടെ സാധ്യതകള്‍, തിളങ്ങുന്ന ഇന്ത്യയുടെ കാണാത്ത മുഖങ്ങള്‍, കാടനുഭവങ്ങള്‍ തുടങ്ങി തികച്ചും വെത്യസ്തമായ ചര്‍ച്ചകള്‍ .
    സാംസ്കാരിക ചിന്തകനും, എഴുത്തുകാരനുമായ ശ്രീ. കെ.ഇ.എന്‍. സംഗമം ഉദ്ഘാടനം ചെയ്തു.അധിനിവേശവും അധികാരവും ജനാധിപത്യ പ്രക്രിയകളെ മാറ്റിതീര്‍ത്തതിന്റെ ഭാഗമായി എങ്ങനെയാണ്  ഫാസിസം ആധിപത്യമുറപ്പിക്കുന്നതെന്നും അതിനെ പ്രതിരോധിക്കുന്നതില്‍ കൂട്ടായ ആലോചനകളുടെ പ്രസക്തിയെന്തെന്നും ശ്രീ. കെ.ഇ.എന്‍. ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
    “നാട്ടുനടത്തവും വീടറിയലും” തികച്ചും വെത്യസ്തമായ അനുഭവമായിരുന്നു. കൂട്ടുകാര്‍ പല പല ഗ്രൂപ്പുകളായി തിരിഞ്ഞു  പെരുവള്ളൂര്‍ ഗ്രാമത്തിനെ അറിയുന്നതിനായി വിവിധ വീടുകള്‍ സന്ദര്‍ശിച്ചു. രസകരമായ കഥകള്‍ കേള്‍ക്കുകയും അരുവിയും ചോലയുമെല്ലാം കാണുകയും ചെയ്തു ഞങ്ങള്‍.ഗ്രാമം ഇരുട്ടി തുടങ്ങും നേരത്ത് ഞങ്ങള്‍ കൈ കൊട്ടി,കൂട്ട പാട്ട് പാടി ഗ്രാമജാഥ നടത്തി. അന്ധവിശ്വാസങ്ങള്‍ക്കും അജ്ഞതക്കുമെതിരെയുള്ള പുത്തന്‍ തലമുറയുടെ ശാസ്ത്രീയതയിലൂന്നിയ സര്‍ഗാത്മക പ്രതികരണമായിരുന്നു ഗ്രാമജാഥ. ഏറെ വയ്കാതെ ഞങ്ങള്‍ക്ക് തികച്ചും ആവേശമായി മഴയെത്തി.മഴജാഥ,ഗ്രാമജാഥ.
    പെരുവള്ളുരിലെ നാടന്‍പാട്ട് കലാകാരന്മാര്‍ക്കൊപ്പമായിരുന്നു ആ സായാഹ്നം.നാട്ടുകാരെല്ലാം വന്നു ചേര്‍ന്ന് തികച്ചും ഒരു ഉത്സവ വേദിയായി മാറി യുവസന്ഗമം.രാത്രി തൃശ്ശൂരിലെ മുരളിയേട്ടന്റെ രസകരമായ ക്ലാസ്സ്‌, പ്രണയതിനെയും സൗഹൃദത്തിനെയും, അവയുമായി ബന്ധപ്പെട്ട നമ്മുടെ പോതുബോധങ്ങളെയും പറ്റി ചര്‍ച്ചയും അവതരണങ്ങളും.
    രണ്ടാം ദിവസം “ചരിത്രത്തിലെ യുവത” എന്ന വിഷയത്തില്‍ യുവസമിതി കൂട്ടുകാരനായ വിമലും, മംഗല്‍യാനെ പറ്റി അപര്‍ണ മാര്‍കൊസും ക്ലാസുകള്‍ എടുത്തു. യുവസമിതി ഇത് വരെ നടത്തിയ വിവിധങ്ങളായ പരിപാടികളുടെ വീഡിയോ അവതരണം നടന്നു. യുവസമിതിയുടെ ഇടങ്ങള്‍ എന്ന വിഷയത്തില്‍ ഗ്രൂപ്പ് ചര്‍ച്ചയും അവതരണവും നടന്നു.പിരിഞ്ഞു പോകുന്നതിനു മുന്‍പ് എല്ലാ കൂട്ടുകാരും ചേര്‍ന്ന് പാട്ടുകള്‍ പാടി.
    പഴയ തിന്മകള്‍ തീണ്ടിടാത്ത പുതിയൊരു നാടിനായി പടയൊരുക്കം തുടങ്ങാന്‍, പ്രതീക്ഷകളുടെ താഴ്വരകള്‍ കണ്ടെത്താനുള്ള തുയിലുണര്ത്താന്‍, നാട്ടു കൂട്ടത്തിന്റെ നന്മകളില്‍ നിന്നും  ഒരു പുതിയ യുവത തീര്‍ച്ചയായും  വരുന്നുണ്ട്.  

2014 ഒക്ടോബര്‍ 11,12 തീയതികളില്‍ പെരുവള്ളൂര്‍ ജി.എച്.എസ്. സ്കുളില്‍ വെച്ച് മലപ്പുറം ജില്ല യുവസന്ഗമം ഏറെ ആവേശത്തില്‍ നടന്നു.രാവിലെ 10 മണിയോട് കൂടി ജില്ലയുടെ വിവിധ മേഖലകളില്‍ നിന്നായി നൂറോളം കൂട്ടുകാര്‍ വന്നു ചേരുകയും “ ഈ ചേറില്‍ നിന്ന് നമ്മുടെ ചോറ്”, വരൂ ഇന്ത്യയെ കാണാം”, ഒറ്റ മരം കാടല്ല” തുടങ്ങിയ കൊലായകളില്‍ വിവിധ വിഷയങ്ങളില്‍ ചരച്ചകളില്‍ പങ്കെടുക്കുകയും ചെയ്തു.ജൈവ കൃഷിയുടെ സാധ്യതകള്‍, തിളങ്ങുന്ന ഇന്ത്യയുടെ കാണാത്ത മുഖങ്ങള്‍, കാടനുഭവങ്ങള്‍ തുടങ്ങി തികച്ചും വെത്യസ്തമായ ചര്‍ച്ചകള്‍ .
    സാംസ്കാരിക ചിന്തകനും, എഴുത്തുകാരനുമായ ശ്രീ. കെ.ഇ.എന്‍. സംഗമം ഉദ്ഘാടനം ചെയ്തു.അധിനിവേശവും അധികാരവും ജനാധിപത്യ പ്രക്രിയകളെ മാറ്റിതീര്‍ത്തതിന്റെ ഭാഗമായി എങ്ങനെയാണ്  ഫാസിസം ആധിപത്യമുറപ്പിക്കുന്നതെന്നും അതിനെ പ്രതിരോധിക്കുന്നതില്‍ കൂട്ടായ ആലോചനകളുടെ പ്രസക്തിയെന്തെന്നും ശ്രീ. കെ.ഇ.എന്‍. ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
    “നാട്ടുനടത്തവും വീടറിയലും” തികച്ചും വെത്യസ്തമായ അനുഭവമായിരുന്നു. കൂട്ടുകാര്‍ പല പല ഗ്രൂപ്പുകളായി തിരിഞ്ഞു  പെരുവള്ളൂര്‍ ഗ്രാമത്തിനെ അറിയുന്നതിനായി വിവിധ വീടുകള്‍ സന്ദര്‍ശിച്ചു. രസകരമായ കഥകള്‍ കേള്‍ക്കുകയും അരുവിയും ചോലയുമെല്ലാം കാണുകയും ചെയ്തു ഞങ്ങള്‍.ഗ്രാമം ഇരുട്ടി തുടങ്ങും നേരത്ത് ഞങ്ങള്‍ കൈ കൊട്ടി,കൂട്ട പാട്ട് പാടി ഗ്രാമജാഥ നടത്തി. അന്ധവിശ്വാസങ്ങള്‍ക്കും അജ്ഞതക്കുമെതിരെയുള്ള പുത്തന്‍ തലമുറയുടെ ശാസ്ത്രീയതയിലൂന്നിയ സര്‍ഗാത്മക പ്രതികരണമായിരുന്നു ഗ്രാമജാഥ. ഏറെ വയ്കാതെ ഞങ്ങള്‍ക്ക് തികച്ചും ആവേശമായി മഴയെത്തി.മഴജാഥ,ഗ്രാമജാഥ.
    പെരുവള്ളുരിലെ നാടന്‍പാട്ട് കലാകാരന്മാര്‍ക്കൊപ്പമായിരുന്നു ആ സായാഹ്നം.നാട്ടുകാരെല്ലാം വന്നു ചേര്‍ന്ന് തികച്ചും ഒരു ഉത്സവ വേദിയായി മാറി യുവസന്ഗമം.രാത്രി തൃശ്ശൂരിലെ മുരളിയേട്ടന്റെ രസകരമായ ക്ലാസ്സ്‌, പ്രണയതിനെയും സൗഹൃദത്തിനെയും, അവയുമായി ബന്ധപ്പെട്ട നമ്മുടെ പോതുബോധങ്ങളെയും പറ്റി ചര്‍ച്ചയും അവതരണങ്ങളും.
    രണ്ടാം ദിവസം “ചരിത്രത്തിലെ യുവത” എന്ന വിഷയത്തില്‍ യുവസമിതി കൂട്ടുകാരനായ വിമലും, മംഗല്‍യാനെ പറ്റി അപര്‍ണ മാര്‍കൊസും ക്ലാസുകള്‍ എടുത്തു. യുവസമിതി ഇത് വരെ നടത്തിയ വിവിധങ്ങളായ പരിപാടികളുടെ വീഡിയോ അവതരണം നടന്നു. യുവസമിതിയുടെ ഇടങ്ങള്‍ എന്ന വിഷയത്തില്‍ ഗ്രൂപ്പ് ചര്‍ച്ചയും അവതരണവും നടന്നു.പിരിഞ്ഞു പോകുന്നതിനു മുന്‍പ് എല്ലാ കൂട്ടുകാരും ചേര്‍ന്ന് പാട്ടുകള്‍ പാടി.
    പഴയ തിന്മകള്‍ തീണ്ടിടാത്ത പുതിയൊരു നാടിനായി പടയൊരുക്കം തുടങ്ങാന്‍, പ്രതീക്ഷകളുടെ താഴ്വരകള്‍ കണ്ടെത്താനുള്ള തുയിലുണര്ത്താന്‍, നാട്ടു കൂട്ടത്തിന്റെ നന്മകളില്‍ നിന്നും  ഒരു പുതിയ യുവത തീര്‍ച്ചയായും  വരുന്നുണ്ട്.  

വാട്‌സപ്പ്



തിരക്കുകള്‍ക്കിടയിലെങ്കിലും നഗരം പൊതുവെ ശാന്തമായിരുന്നു. സ്വപ്‌നത്തിലെന്നവണ്ണം ഊറിയചിരികളും വിങ്ങിയ കരച്ചിലുകളും പൊട്ടാതെ നില്‍ക്കുന്ന പരിഹാസങ്ങളും ഒഴുകി ഒഴുകിപ്പോകുന്നു. തിയേറ്ററുകള്‍ ഒഴിഞ്ഞു കിടന്നു. ചുമരില്‍ പരസ്യങ്ങളും പോസ്റ്ററുകളും ഇല്ലായിരുന്നു. സമരപ്പന്തലുകളില്‍ കാക്കകളും മൈനകളും കലഹിച്ചു. കയ്യിലെ പെട്ടിയില്‍ തുറിച്ചു നോക്കി ചിരിക്കുകയും കരയുകയും കാമിക്കുകയും ചെയ്യുന്നവരെ നോക്കി കടല്‍ പരിഭവിച്ചു. ചുമരില്‍ പരസ്യമില്ല, പോസ്റ്ററില്ല.
'ആര്‍ക്കുമിപ്പോ എന്നെ കാണണ്ട. തിരയില്‍ കളിക്കണ്ട. പെട്ടീം നോക്കിയിരിപ്പല്ലേ... ഏതു സമയോം എന്റെ തണുത്ത കാറ്റുമതി...'
തീരത്ത് ഞണ്ടുകൊത്തുന്ന കാക്കകള്‍ ചിരിച്ചു. 'ഓ... പിന്നേ... എടീ കടലമ്മേ... അവര് പെട്ടീം നോക്കിയിരിക്കുവല്ല, അതില്‍ വിപ്ലവം നടത്തുവാ...'
'ഓ... നടക്കട്ടെ, നടക്കട്ടെ.'
കടല്‍ഞണ്ടു തിന്നു വയര്‍ നിറഞ്ഞ കാക്കകള്‍ നഗരത്തിന്റെ മധ്യത്തെ റെയില്‍വേ സ്‌റ്റേഷനിനടുത്തുള്ള മരത്തിലേക്കു പറന്നു തുടങ്ങി.
''എടീ കാക്കമ്മേ... ഇവന്മാര് ഇരുപത്തിനാല് മണിക്കൂറ് വിപ്ലവം നടത്തീട്ടും നാട്ടില് വല്യ മാറ്റം കാണണില്ലല്ലോ...' കാക്കപ്പന്‍ നീലക്കുയിലിന്റെ കരച്ചിലോര്‍ത്തു. നീലക്കുയില്‍ മുട്ടയിട്ട മരമടക്കം ആ കുന്ന് ലോറിയില്‍ കേറിപ്പോയി. കശാപ്പു ശാലയിലെ എല്ലുതിന്നു വയര്‍നിറഞ്ഞ നായക്കുട്ടികള്‍ കല്ലുവെട്ടു കുഴിയില്‍ വീണു തലച്ചോറു പൊട്ടിച്ചത്തു. പുറത്തു വീണ മണ്ണിനുള്ളില്‍ നിന്ന് ഒരുവിധം രക്ഷപ്പെട്ടൊരു നീര്‍ക്കോലി നഗരത്തിന്റെ ഓടയിലൂടെ നീന്തുന്നുണ്ടായിരുന്നു.
'അറബി നാട്ടില് മൂല്ലപ്പൂ വിപ്ലവമായിരുന്നല്ലോ, നമ്മുടെ ഇന്ത്യയിലും കേരളത്തിലും നടക്ക്ണ വിപ്ലവം ഏതാണാവോ?' കാക്കപ്പന്‍ നെടുവീര്‍പ്പിട്ടു.
'റോസാപ്പൂ വിപ്ലവമായിരിക്കും...'
'ദേ നോക്ക് താഴേക്ക്...'
താഴെ ഒച്ചയും വിളിയും അലറിക്കരച്ചിലും കണ്ടപ്പോള്‍ കാക്ക ദമ്പതികള്‍ തൊട്ടടുത്തുള്ള കെട്ടിടത്തിന്റെ വെള്ളം പോവാനുള്ള കുഴലിന്റെ വക്കത്തിരുന്നു.
കാര്യം വേറൊന്നുമല്ല, വാട്‌സപ്പ് ചോദിച്ച്, പലതും ചോദിച്ച് ഒരുത്തനും ഒരുത്തിയും ഓടിപ്പോയതാണ്. 'നീ പറഞ്ഞത് ശരിയാ കാക്കമ്മേ... കേരളത്തില് നടക്കണത് റോസാപ്പൂ വിപ്ലവം തന്നെയാ...'
ചീനിമരത്തിലേക്ക് ഇനിയും ദൂരമുണ്ട്്്. ടെറസില്‍ കെട്ടിക്കിടക്കുന്ന മഴവെള്ളം കുടിച്ച്്് അവര്‍ യാത്രതുടര്‍ന്നു.

-ലിജിഷ.എ.ടി

പശ്ചിമഘട്ട പരിപാലനവും യുവസമിതിയും






പരിസ്ഥിതിയും വികസനവും പരസ്‌പര വിരുദ്ധമാണെന്ന പൊതുധാരണയില്‍ നിന്നുകൊണ്ടാണ്‌ പരിസ്ഥിതിപ്രശ്‌നങ്ങളേയും സംരക്ഷണങ്ങളേയും യുവജനങ്ങള്‍ കണ്ടുവരുന്നത്‌. മാധവഗാഡ്‌ഗില്‍, കസ്‌തൂരിരംഗന്‍, ഉമ്മന്‍.വി.ഉമ്മന്‍ എന്നിങ്ങനെ പശ്ചിമഘട്ട പരിപാലനവുമായി ബന്ധപ്പെട്ട്‌ ഇറങ്ങിയ റിപ്പോര്‍ട്ടുകളെ ജനങ്ങള്‍ വിലയിരുത്തിയ രീതിയില്‍ മലയാളികളുടെ മനോഭാവംകൂടിയുണ്ടായിരുന്നു.
മലയാളം എന്ന പദത്തിനെ മല+ആഴം/ആളം എന്നിങ്ങനെ വ്യാഖ്യാനിക്കാറുണ്ട്‌്‌. മലയുടേയും ആഴത്തിന്റേയും(കടല്‍) ഇടയിലെ നാട്‌ എന്നര്‍ത്ഥത്തില്‍ കേരളത്തിന്റെ പാരിസ്ഥിതിക- സാമൂഹ്യ ഘടനയെ പശ്ചിമഘട്ട രൂപപ്പെടുത്തിയത്‌ പശ്ചിമഘട്ടമാണ്‌. പശ്ചിമഘട്ടത്തെ നശിപ്പിക്കുന്നത്‌ നമ്മുടെ നാശത്തിനു കാരണമാകും. യുവസമിതി എന്ന യുവസംഘത്തിന്‌ പശ്ചിമഘട്ട പരിപാലനത്തിനായ്‌ എന്തു ചെയ്യാനാകുമെന്ന്‌ നാം ആലോചിക്കണം.
ആര്‍ത്തിയാണ്‌ ഇന്നത്തെ കാലത്ത്‌ നമ്മുടെ ആവശ്യങ്ങളെ നിര്‍ണയിക്കുന്നത്‌. ആവശ്യങ്ങള്‍ നിര്‍ണയിക്കുന്നത്‌ കമ്പോളവും കമ്പോളത്തിന്റെ ദല്ലാളരുമാണ്‌. അവരവരുടെ ആവശ്യങ്ങളെ നിര്‍ണയിക്കാനും സാമൂഹ്യബോധത്തോടെ അതിനെ വിനിയോഗിക്കാനും നമുക്കാകണം.
കേരളത്തിലെ തൊഴിലില്ലായ്‌മയെ മൂടിവെക്കുന്നതില്‍ മണല്‍വാരലും ക്വാറികളും ഖനനവും ആണ്‌. പ്രകൃതിവിഭവചൂഷണത്തിലൂടെ വളര്‍ന്നു പന്തലിച്ച നിര്‍മ്മാണ മേഖലയും ഭൂമിക്കച്ചവടവും നമ്മുടെ അസ്ഥിരമായ വികസനപാതരീതിയുടെ പ്രാധാനകാരണങ്ങളാണ്‌. പ്രകൃതിവിഭവചൂഷണത്തില്‍ നിന്നു നമ്മുടെ സമപ്രായക്കാരെയെങ്കിലും വിലക്കാന്‍ നമുക്കാവണമെങ്കില്‍ കേരളത്തിലെ ഉല്‍പ്പാദനമേഖലയെ സജീവമാക്കാന്‍ സാധിക്കണം. ജോലിയെ വെറുമൊരു പ്രൊഫഷനും പണസമ്പാദന മാര്‍ഗവുമായി മാത്രം കാണാതെ അതിന്റെ . ആസ്‌ട്രേലിയയില്‍ ഖനനം ശാസ്‌ത്രീയമായിപഠിക്കാന്‍ കോഴ്‌സുണ്ട്‌്‌. നമുക്കും ആ രീതി അവലംബിക്കാം. അതായത്‌, പ്രകൃതിവിഭവങ്ങളുടെ ഉപയോഗം, ക്രയവിക്രയം, പുനസ്ഥാപിക്കാനുള്ള ശേഷി എന്നിവയിലെല്ലാം നാം അറിവുള്ളവരാകണം.
അടുത്ത പ്രദേശത്തുള്ള ജലാശയങ്ങളെ കുറിച്ച്‌ പഠിക്കുന്നതും തദ്ദേശീയതലത്തില്‍ സംരക്ഷണപരിപാടികള്‍ ആലോചിക്കുകയും ചെയ്യുന്നത്‌ യുവസമിതി പ്രവര്‍ത്തനങ്ങളളില്‍ പ്രധാനപ്പെട്ട ഒന്നാകണം. അതിനാല്‍ ഗ്രാമപഞ്ചായത്ത്‌, കുടുംബശ്രീ, തൊഴിലുറപ്പുകാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സംരക്ഷണപദ്ധതികള്‍ നടപ്പിലാക്കാന്‍ നമുക്കു സാധിക്കും. ചാലിയാര്‍ സമരത്തില്‍ പ്രദേശത്തുകാരുടെ ഐക്യമാണ്‌ ഗ്വാളിയോര്‍ ഫാക്ടറി നിര്‍ത്തിപ്പോകാന്‍ കാരണമെന്ന്‌ നാം ഓര്‍ക്കണം.
അതുപോലെ കുഞ്ഞുകാടുകളാണ്‌ ഓരോ കാവും. തൊടിയില്‍ ഒരു കാവുണ്ടാവാന്‍ അനുവദിക്കുന്നതും പശ്ചിമഘട്ടസംരക്ഷണത്തിന്റെ മറ്റൊരു തലമാണെന്ന്‌ നാം തിരിച്ചറിയണം. 2014 അന്താരാഷ്ട്ര കുടുംബകൃഷി വര്‍ഷമാണ്‌. കൂട്ടമായോ ഒറ്റക്കോ വീട്ടില്‍ പച്ചക്കറികൃഷി തുടങ്ങാം. മഞ്ഞള്‍, കൂവരക്‌ തുടങ്ങിയ ഔഷധമൂല്യമുള്ള ചെടികള്‍ക്ക്‌ വിദേശവിപണികളില്‍ വന്‍സാധ്യതയുണ്ട്‌്‌. ഒരു കിലോ കൂവരപൊടിക്ക്‌ 800 രൂപയോളം ലഭിക്കുന്നുണ്ട്‌. സ്വയം പര്യാപ്‌തരായ ജനാധിപത്യ കുടുംബമാതൃകകള്‍ നമുക്കുണ്ടാവണം. ചക്ക, മാങ്ങ തുടങ്ങിയ പഴങ്ങള്‍കൊണ്ട്‌#3381;്യത്യസ്‌തമായ വിഭവങ്ങള്‍ ഒരുക്കാനും സാമ്പത്തികനേട്ടം കൈവരിക്കാനുമാകും എന്നതിന്‌ നിരവധി കുടില്‍ വ്യവസായങ്ങള്‍ സജീവമായിത്തുടങ്ങി.

ജനങ്ങളുടെ ആരോഗ്യം, ഭക്ഷണം, വെള്ളം, അഭയം എന്നീ അടിസ്ഥാനഘടകങ്ങളുടെ ഗുണം മെച്ചപ്പെടുത്താനുതകുംവണ്ണം സാങ്കേതികവിദ്യകളും വികസനസങ്കല്‍പ്പങ്ങളും നാം മാറ്റേണ്ടതുണ്ട്‌്‌. ശാസ്‌ത്രം പഠിച്ചിറങ്ങുന്ന നമ്മുടെ തലമുറയുടെ ബുദ്ധിയും ആരോഗ്യവും നമ്മുടെ നാടിനുകൂടി അവകാശപ്പെട്ടതാണ്‌.
അനധികൃതമായുള്ള പാറക്വാറികള്‍ പരിസ്ഥിതിയില്‍ വലിയ മാറ്റമുണ്ടാക്കിക്കഴിഞ്ഞു. പക്ഷേ അവയില്‍ പലതും നമുക്ക്‌ മത്സ്യകുളങ്ങളാക്കി മാറ്റിയോ, ജലസേചനപദ്ധതികള്‍ ആവിഷ്‌കരിച്ചോ ഉപയോഗപ്രദമാക്കി പുതിയ പരിസ്ഥിതിയുണ്ടാക്കാം. പ്രകൃതിവിഭവങ്ങള്‍ പരിമിതമായ അളവില്‍ ഉപയോഗിച്ച്‌ വീടുണ്ടാക്കുന്നതിനെക്കുറിച്ച്‌ പരിശീലനക്ലാസുകള്‍ സംഘടിപ്പിക്കാന്‍ നമുക്കു കഴിയണം.
നമുക്കു നമ്മുടെ മക്കള്‍ക്കവരുടെ മക്കള്‍ക്ക്‌ ശുദ്ധജലം കുടിക്കാന്‍, ശുദ്ധവായു ശ്വസിക്കാന്‍, മണ്ണില്‍ വേരൂന്നാന്‍ പശ്ചിമഘട്ടപരിപാലനത്തിന്റെ പ്രാധാന്യം നാം തിരിച്ചറിയണം.

ലിജിഷ.എ.ടി

വേണം പുതിയ യുവശക്തി ?


വേണം മറ്റൊരു കേരളം? എന്ന പരിഷത്തിന്റെ മുദ്രാവാക്യം പ്രവൃത്തിപഥത്തിലെത്തുമ്പോള്‍ അവിടെ യുവസമിതി എന്ന ആശയത്തിനും സംഘത്തിനും വലിയ പ്രാധാന്യമാണുള്ളത്‌. 2014 ആഗസ്‌ത്‌ മാസത്തിലെ സംസ്ഥാനക്യാമ്പോടെ അതിന്റെ ദര്‍ശനതലം മെച്ചപ്പെടുത്താനുള്ള വലിയൊരു സാധ്യതയാണ്‌ വന്നിട്ടുള്ളത്‌. അതിനാല്‍ ഇനിയുള്ള കാലം യുവസമിതി കൂട്ടുകാര്‍ ശക്തരായ ആശയപ്രചാരകരും സര്‍ഗ്ഗപ്രതിഭകളുമായിരിക്കും. ?ആശയം ജനങ്ങളേറ്റെടുക്കുമ്പോള്‍, അതൊരു ഭൗതികശക്തിയായിത്തീരും? എന്ന മാര്‍ക്‌സിയന്‍ നിരീക്ഷണം നമുക്ക്‌ യാഥാര്‍ത്ഥ്യമാക്കാനാകണം. എന്നാല്‍ മൂലധനപ്രതിലോമശക്തികള്‍ വിതച്ചു മുളപ്പിച്ച വിത്തുകള്‍ ഇന്നത്തെ സാമൂഹ്യന്തരീക്ഷത്തെ വിഷമയവും സങ്കീര്‍ണ്ണവുമാക്കിയിരിക്കുന്നു. മൂലധന-ഫാസിസ്റ്റ്‌ ചിന്തകള്‍ അരങ്ങുവാഴുന്ന ഈ കാലം യൗവ്വനതീക്ഷ്‌ണമായ രാഷ്ട്രീയ-സാമൂഹിക ഇടപെടലുകള്‍ അനിവാര്യമാക്കുന്നു. ഈയൊരു ഘട്ടത്തില്‍ കേരളത്തിന്റെ കലാലയ-ഗ്രാമ-നഗര കേന്ദ്രങ്ങളില്‍ ഒരു നവസാംസ്‌കാരിക മണ്ഡലം തീര്‍ക്കാന്‍ നമുക്കാവണം.


അധിനിവേശങ്ങളെയും അധീശത്വങ്ങളെയും ചെറുക്കാനുള്ള ശേഷി നമ്മുടെ ചിന്താപദ്ധതികള്‍ക്കുണ്ടാകണം. സാമൂഹ്യബോധത്തിലധിഷ്‌ഠിതമായ വ്യക്തിബോധം എന്ന സൂത്രവാക്യം നിരന്തരമായി പാലിക്കപ്പെടാത്തിടത്താണ്‌ നമുക്ക്‌ കൂടുതല്‍ സംസാരിക്കേണ്ടി വരുന്നത്‌. ഒരു സാമൂഹ്യപ്രശ്‌നത്തെ അതിന്റെ വിശാലാര്‍ത്ഥത്തില്‍ കാണുമ്പോള്‍തന്നെ സൂക്ഷ്‌മാര്‍ത്ഥത്തില്‍ അതിനെ കാര്യകാരണബന്ധത്തോടെ വിശകലനം ചെയ്യാന്‍ നമുക്കാകണം. പൊതുരാഷ്ട്രീയ-സാമൂഹിക പരിതസ്ഥിതിയില്‍ ഒരു വ്യക്തിയുടെ മനശാസ്‌ത്രത്തിനുള്ള പങ്ക്‌ ചെറുതല്ല. നമ്മുടെ സൗഹൃദങ്ങള്‍ സര്‍ഗാത്മകമാകുന്നത്‌ പരസ്‌പരം പങ്കിടാനുള്ള അനേകം കാര്യങ്ങള്‍ നമുക്കുണ്ട്‌ എന്ന്‌ തിരിച്ചറിയുമ്പോഴാണ്‌. ചങ്ങാത്തത്തിന്റെ ചങ്ങാടങ്ങള്‍ ഒഴുക്കിനെതിരെയും കുറുകെയും ഒത്തൊരുമിച്ച്‌ സഞ്ചരിക്കാന്‍ നമ്മെ പ്രാപ്‌തരാക്കും. ഏതൊരു സംഘവും വെറും ആള്‍ക്കൂട്ടമാകുന്നത്‌ അവിടെ മറ്റു പ്രതിലോമ ചിന്തകള്‍ പിടിമുറുക്കുമ്പോഴാണ്‌. ഇങ്ങനെ നമുക്ക്‌ അത്തരം പ്രതിസന്ധികള്‍ ഒഴിവാക്കാനാകും? ചിന്തയും ഉടപെടലുകളും നിരന്തരം പുതുക്കുന്ന ചലനാത്മകമായ, എപ്പോഴും സംവാദസജ്ജമായ ഒരു സംഘത്തിനേ അതിനെ ചെറുത്ത്‌ മുന്നേറാനാവൂ..എപ്പോഴും പരസ്‌പര സംവാദത്തിന്റെ ഒരു തുറസ്സ്‌ നമുക്ക്‌ തുറന്നിടാനാകണം...മനസ്സകം...വീട്ടകം..മുറ്റം...നാട്ടകം...എല്ലായിടത്തും അത്തരം തുറസ്സ്‌ ഒരുക്കാനാകണം..യുവസമിതി കൂടിയിരിപ്പുകള്‍ ചങ്ങാതിമാരുടെ വീടിനെയും വീട്ടുകാരെയും ജീവിക്കുന്ന ചുറ്റുപാടിനെയും ഉള്‍പ്പെടുത്തിയുള്ളതാകണം...


യുവതയുടെ പൊതുപ്രവര്‍ത്തനജീവിതത്തില്‍ ശക്തമായ സൗഹൃദത്തിനും ഒപ്പം വന്നുചേരാവുന്ന ഒന്നാണല്ലോ പ്രണയം. ഇതിനെ നമ്മളെങ്ങനെ സമീപിക്കും? പഴയകാല മൂല്യബോധങ്ങളോട്‌ ശൃംഗരിക്കുന്ന പലര്‍ക്കും പ്രണയത്തെ ഒരു പ്രതിസന്ധിയായേ കാണാനാകൂ. അത്തരം സാഹചര്യങ്ങളിലൊക്കെയും പഴയമൂല്യബോധത്തോട്‌ നമുക്ക്‌ കലഹിക്കേണ്ടി വരും. പ്രണയം സാധ്യമാണ്‌, അതൊരു സാധ്യതയുമാണ്‌ എന്ന പുതിയകാല പുരോഗമന രാഷ്ട്രീയ മുദ്രാവാക്യത്തെ ഇല്ലായ്‌മ ചെയ്യാനുള്ള ഷണ്ഡത്വം നമുക്കുണ്ടാകാതിരിക്കട്ടെ. രണ്ടുപേര്‍ തമ്മിലുള്ള സ്വാഭാവിക ബന്ധത്തെ ജീവിതാന്വേഷണങ്ങളെ സഹജതയയോട്‌ കൂടി സമീപിക്കാന്‍ നമുക്കാവണം..
സംഘടനാപ്രവര്‍ത്തനത്തിലൂടെ ഊര്‍ജ്ജം കണ്ടെത്താനും മികച്ച അനുഭവമാക്കാനും നമുക്ക്‌ സാധിക്കണം. കേരളസമൂഹത്തില്‍ ശാസ്‌ത്രബോധവും യുക്തിചിന്തയും പ്രസരിപ്പിക്കാനിറങ്ങുന്ന നമുക്ക്‌ കൃത്യമായ നിലപാടുകളുള്ള ഒരു നിലപാടുതറയാണ്‌ ഇന്നാവശ്യം.യുവസമിതി പുതിയൊരു സംഘടനയാകണോ അതോ മാറ്റമുള്‍ക്കൊള്ളുന്ന പുതിയൊരു സംഘമാകണോ എന്നതാണ്‌ ചോദ്യം. നിലവിലെ സാമൂഹ്യക്രമത്തിന്റെ പുനരുദ്ധാരണമാണല്ലോ നാം ആഗ്രഹിക്കുന്നത്‌? അതിനായി നിലവിലെ സംഘടനകളെയും പ്രസ്ഥാനങ്ങളെയും ഇടപെട്ട്‌ കാര്യക്ഷമമാക്കാന്‍ നമുക്ക്‌ കഴിയണം. മികച്ച കേള്‍വിക്കാര്‍കൂടിയാകുന്നതോടെ യുവസമിതിക്ക്‌ തികച്ചും വ്യത്യസ്‌തവും പക്വവുമായ സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കാനാകും. സ്വതന്ത്രമായ സംവാദസദസ്സുകളുണ്ടാക്കുന്നതിലൂടെ ഏറെ പക്വമതികളായ പ്രവര്‍ത്തകരുണ്ടാകും. മറ്റു സംഘടനകളോടും സംഘങ്ങളോടുമുള്ള സ്വതന്ത്രമായ സംവാദാത്മകത നമുക്ക്‌ നിലനിര്‍ത്താനാകണം.
ഔപചാരികവും അനൗപചാരികവുമായ കൂടിയിരിപ്പുകളൊക്കെയും വൈവിധ്യമാര്‍ന്ന ശില്‍പ്പശാലകളാക്കുന്ന നമ്മുടെ ശൈലി തികച്ചും മാതൃകാപരവും, സമ്പന്നമായൊരു പുതുതലമുറയെ സ്വപ്‌നം കാണാന്‍ പ്രേരിപ്പിക്കുന്നതുമാണ്‌. സര്‍ഗാത്മകയുവത്വത്തിന്റെ നെരിപ്പോടുമായ്‌ സാമൂഹിക-രാഷ്ട്രീയ-അക്കാദമിക്‌ മണ്ഡലങ്ങളെ നിര്‍ണ്ണയിക്കാന്‍ പ്രാപ്‌തിയുള്ള ഉയര്‍ന്ന ശാസ്‌ത്രബോധവും യുക്തിചിന്തയും പ്രസരിപ്പിക്കുന്ന മികച്ച മനുഷ്യരാകാന്‍ യുവസമിതി കൂട്ടുകാര്‍ക്ക്‌(നമുക്ക്‌) സാധിക്കട്ടെ....

-പ്രജീഷ്‌ കാവനൂര്‍

മാഷോട് ചോദിക്കാം

തൃശൂർ കാമ്പസ് ശാസ്ത്ര സമിതി ചങ്ങാതിമാർ പ്രൊഫ. കെ. പാപ്പുട്ടിയുമായി നടത്തിയ അഭിമുഖം




? അന്ധവിശ്വാസം എന്താണ്‌.
? തെളിവില്ലാത്ത എല്ലാവിശ്വാസങ്ങളെയും അന്ധവിശ്വാസം എന്നു പറയാറുണ്ട്‌. ?ഒരു മനുഷ്യന്‌ അന്ധവിശ്വാസം വരുന്നത്‌ നമുക്ക്‌ ഉത്തരം കിട്ടാത്ത പ്രശ്‌നങ്ങള്‍ വരുമ്പോഴാണ്‌. പ്രകൃതിയിലെ പല പ്രതിഭാസങ്ങളും ഉത്തരം കിട്ടാത്തതാണ്‌.? ജീവന്‍ എങ്ങനെ ഉണ്ടായി, പ്രകൃതി എങ്ങനെ ഉണ്ടായി... പണ്ടുകാലത്ത്‌ നീതി എങ്ങനെ ഉണ്ടായി എന്നൊന്നും അറിഞ്ഞിരുന്നില്ല. അത്‌ പ്രകൃതിയില്‍ കാണുന്ന കാര്യങ്ങളുടെ കാരണം തേടുന്നതിന്റെ ഭാഗമായി അഗ്നിദേവന്‍, കാറ്റിന്‌ ദേവന്‍ അങ്ങനെയുള്ള വിശ്വാസങ്ങളില്‍ അവര്‍ എത്തിച്ചേര്‍ന്നു. സയന്‍സ്‌ ചെയ്യുന്നതും അത്‌ തന്നെയാണ്‌. കാരണങ്ങള്‍ തേടുകയാണ്‌ സയന്‍സ്‌ ചെയ്യുന്നത്‌. അന്നത്തെ പരിമിതികള്‍ വച്ച്‌ അവര്‍ക്ക്‌ ശരിയായ വിശ്വാസങ്ങളില്‍ എത്തിച്ചേരാന്‍ സാധിച്ചില്ല. ഇതിനെല്ലാം പിന്നില്‍ അവര്‍ക്ക്‌ നിയന്ത്രിക്കാനാവാത്ത ശക്തികളാണെന്നു അവര്‍ വിശ്വസിച്ചു.
കാലങ്ങള്‍ക്ക്‌ ശേഷം ഇവയ്‌ക്കൊക്കെ കാരണങ്ങള്‍ കണ്ടെത്താന്‍ നമുക്ക്‌ സാധിച്ചു. തീ ഉണ്ടാക്കാന്‍ സാധിച്ചു. കാറ്റ്‌, മഴ എന്നിവ ഉണ്ടാകുന്നത്‌ എങ്ങനെ എന്ന്‌ മനസ്സിലാക്കാന്‍ സാധിച്ചു. കാരണങ്ങള്‍ കണ്ടെത്തിയിട്ടും ഈ വിശ്വാസങ്ങള്‍ മാറ്റാന്‍ ചിലര്‍ തയ്യാറാല്ല. പൂജയ്‌ക്കും മറ്റും അഗ്നിയെ ദേവനായി കാണുന്നു.
ഇങ്ങനെ കാരണം കണ്ടെത്തിയിട്ടും മാറ്റാന്‍ തയ്യാറല്ലാത്ത വിശ്വാസങ്ങളെയാണ്‌ അന്ധവിശ്വാസം എന്നതുകൊണ്ട്‌ ഉദ്ധേശിക്കുന്നത്‌.
? നമ്മുടെ സമൂഹം നവോത്ഥാന കാലഘട്ടത്തിലൊക്കെ ഒരുപാട്‌ പുരോഗതി കൈവരിച്ചിരുന്നു. ഇപ്പോഴത്തെ കാലഘട്ടത്തില്‍ സമൂഹം കൂടുതല്‍ അന്ധവിശ്വാസങ്ങളിലേക്ക്‌ തിരിച്ചുപോവുന്നതായി തോന്നിയിട്ടുണ്ടോ.
? കുറേ തിരിച്ചുപോക്കുണ്ട്‌ എന്നതാണ്‌ യാഥാര്‍ത്ഥ്യം. മാത്രമല്ല ഒരുപാട്‌ പുതിയ അന്ധവിശ്വാസങ്ങള്‍ ഉണ്ടാവുകയും ചെയ്‌തു. അക്ഷയ തൃതീയ പോലുള്ളവ മുന്‍പ്‌ കേരളത്തില്‍ ഇല്ലായിരുന്നു. ദൈവത്തെ കച്ചവടച്ചരക്കാക്കി മാറ്റിയിരിക്കുന്നു. ഭക്തി വില്‍പന ചരക്കാക്കി മാറ്റിയിരിക്കുന്നു. പ്രകടനപരമായ ഭക്തിയാണ്‌ ഇന്ന്‌ പലരിലും. അത്‌ ഇപ്പോഴത്തെ ഭക്തിഗാനങ്ങളില്‍ പ്രകടമാണ്‌. പണ്ടത്തെ ഭക്തിഗാനങ്ങള്‍ വിശ്വാസമില്ലാത്തവര്‍പോലും കേട്ടുനിന്നുപോകും. അതില്‍ കവിതയുണ്ടായിരുന്നു. ഇന്നത്തെ ഭക്തിഗാനങ്ങള്‍ ഭൂരിപക്ഷവും മുദ്രാവാക്യത്തിന്റെ രീതിയിലാണ്‌. ദൈവത്തിന്‍ പര്യായ പദങ്ങള്‍ നിരത്തിയുള്ള വരികളാണ്‌ യഥാര്‍ത്ഥ ഭക്തി ഇല്ല എന്നതാണ്‌ ഇതില്‍നിന്നും മനസിലാകുന്നത്‌. എത്ര പേര്‍ പൊങ്കാല ഇട്ടു, ഭണ്‌ഡാരത്തില്‍ എത്ര കാണിക്ക ഇട്ടു, എന്നിങ്ങനെ പ്രകടനപരമായ രീതിയിലേക്ക്‌ മാറിയിരിക്കുന്നു. ദൈവത്തിന്‍ ശക്തിയെ മനുഷ്യന്‍ ഈ കാണിക്കുന്ന മണ്ടത്തരങ്ങളുമായി ബന്ധിപ്പിച്ചാണ്‌ ഇന്നു കാണുന്നത്‌.
? എന്താണ്‌ അക്ഷയ തൃതീയ.
? അക്ഷയ തൃതീയക്കു പിന്നില്‍ ഒരുപാട്‌ ഐതിഹ്യങ്ങള്‍ ഉണ്ട്‌. ഉദാഹരണത്തിന്‌ പരശുരാമന്റെ ജന്മദിനം, കുചേലന്‍ കൃഷ്‌ണനെ കാണാന്‍ പോയ ദിവസം, ലക്ഷ്‌മിദേവിയ്‌ക്ക്‌ സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും വരം അന്നാണ്‌ ശിവന്‍ നല്‍കിയത്‌ എന്നൊക്കെ. യഥാര്‍ത്ഥത്തില്‍ അക്ഷയ തൃതീയ വളരെ വിചിത്രമാണ്‌. വൈശാഖമാസത്തില്‍ ചന്ദ്രകല കാണുന്ന മൂന്നാമത്തെ ദിവസമാണ്‌ അക്ഷയ തൃതീയ. നാലാം ദിവസം ചതുര്‍ത്തി ആണ്‌. മൂന്നാം ദിവസം വളരെ നല്ലതും നാലാം ദിവസം ഒന്നിനും കൊള്ളാത്തതാണെന്നു പറയുന്നു. ആകെയുണ്ടാകുന്ന വ്യത്യാസം എന്നുപറയുന്നത്‌ സൂര്യപ്രകാശം ചന്ദ്രനില്‍ തട്ടിവരുന്നതില്‍ അല്‌പം വ്യത്യാസം ഉണ്ടാകുന്നു എന്നുമാത്രമാണ്‌.


? അതിരാത്രത്തിനു പിന്നിലെ ശാസ്‌ത്രം എന്താണ്‌. പ്രകൃതിയില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ അതിരാത്രത്തിനു കഴിയുമോ.
? അതിരാത്രം നടത്തിയതുകൊണ്ട്‌ നാടിന്‌ എന്തു നേട്ടമുണ്ടായി എന്ന്‌ ഇതുവരെ പറയാന്‍ അവര്‍ക്ക്‌ സാധിച്ചിട്ടില്ല. അതിരാത്രം കൊണ്ട്‌ എന്തുണ്ടാവും എന്ന്‌ പ്രവചിക്കാനും അവര്‍ക്ക്‌ സാധിച്ചിട്ടില്ല. അതിരാത്രം നടത്തിയതുകൊണ്ട്‌ മഴപെയ്യും എന്ന്‌ അവര്‍ വാദിക്കുന്നു. മകരമാസത്തിലും മറ്റും മഴ മുട്ടിനില്‍ക്കുന്ന സമയത്താണ്‌ ഇവര്‍ അതിരാത്രം നടത്തുന്നത്‌. അതും പശ്ചിമഘട്ട മലനിരകളോട്‌ അടുത്തു കിടക്കുന്ന പ്രദേശങ്ങളിലായിരിക്കും. അതിരാത്രപന്തല്‍ കത്തിക്കുമ്പോള്‍ ഉയര്‍ന്നു പൊന്തുന്ന micro particles ജലതന്മാത്രകള്‍ക്ക്‌ മഴതുള്ളി രൂപീകരിക്കാനുള്ള ന്യൂക്ലിയസ്‌ ഉണ്ടാക്കുന്നു.
? ഒരു വ്യക്തിയുടെ അന്ധവിശ്വാസം ഒരു സമൂഹത്തെ ദോഷകരമായി ബാധിക്കുന്നില്ലെങ്കില്‍ നമ്മള്‍ അതിനെ വെറുക്കേണ്ടതുണ്ടോ.
? അപ്പോഴും ഒരു പ്രശ്‌നമുണ്ട്‌. നമുക്കിനിയുള്ള വളര്‍ച്ചയെ സഹായിക്കേണ്ടത്‌ ശാസ്‌ത്രമാണ്‌. ശാസ്‌ത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ചോദ്യം ചെയ്യുന്ന ശീലമാണ്‌. ഏതൊക്കെ കാലത്താണോ അന്ധവിശ്വാസങ്ങളെ ചോദ്യം ചെയ്‌തുകൊണ്ട്‌ സമൂഹം ഉയര്‍ത്തെഴുന്നേറ്റിട്ടുള്ളത്‌, ആ കാലഘട്ടത്തിലാണ്‌ ശാസ്‌ത്രത്തിന്‌ വളര്‍ച്ചയുണ്ടായിട്ടുള്ളത്‌. ഉദാഹരണത്തിന്‌ പ്രാചീന ഗ്രീസില്‍ ജനാധിപത്യമുണ്ടായി, ആരേയും ചോദ്യം ചെയ്യാമെന്ന അവസ്ഥ വന്നപ്പോഴാണ്‌ ശാസ്‌ത്രവും കലകളും വളര്‍ന്നത്‌. ശാസ്‌ത്രമായാലും കലകളായാലും അതിനൊക്കെ ഉണ്ടാകുന്ന ഒരു സാമൂഹ്യ അന്തരീക്ഷമുണ്ട്‌, ചോദ്യം ചെയ്യുന്ന ഉണര്‍ന്നിരിക്കുന്ന ഒരു മനുഷ്യന്‍. അന്ധവിശ്വാസങ്ങള്‍ ഇങ്ങനെയുള്ള മനുഷ്യരെയാണ്‌ ഇല്ലാതാക്കുന്നത്‌. അതുകൊണ്ട്‌ അന്ധവിശ്വാസം സമൂഹത്തിന്റെ വളര്‍ച്ചയ്‌ക്ക്‌ വിരുദ്ധമാണ്‌.
? സത്യസായിബാബയെപോലുള്ള ആളുകള്‍ വായുവില്‍ നിന്ന്‌ ഭസ്‌മവും വാച്ചും മാലയുമൊക്കെ എടുത്തുകൊടുക്കുന്നതിലെ തട്ടിപ്പുകള്‍ വളരെയധികം വ്യക്തമായി ഇന്നത്തെ മീഡിയകളില്‍ കാണിക്കുന്നുണ്ട്‌. എന്നിട്ടും ഇവരെ ആരാധിക്കാന്‍ ആളുകളുണ്ടല്ലോ. എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്‌.
? വാച്ചാണ്‌ ഏറ്റവും കൂടുതല്‍ കൊടുത്തിരിക്കുന്നത്‌ എന്നു കരുതുന്നു. എല്ലാം സ്വിസ്സ്‌ മേഡ്‌ വാച്ചുകളാണ്‌ ഇങ്ങിനെ വായുവില്‍ നിന്നെടുക്കുന്നത്‌. അന്തരീക്ഷത്തില്‍ നിന്നെടുക്കുന്ന വാച്ചുകള്‍ എങ്ങനെയാണ്‌ സ്വിസ്സ്‌ മേഡ്‌ ആകുന്നത്‌ എന്ന്‌ എനിക്കിതുവരെ മനസ്സിലാകുന്നില്ല.
ആളുകള്‍ നിലനില്‍ക്കണമെങ്കില്‍ പിന്തുണ വേണം. മുമ്പ്‌ പാര്‍ട്ടികളുടെയും സംഘടനകളുടെയും പിന്തുണ ജനങ്ങള്‍ക്കുണ്ടായിരുന്നു. അവയൊക്കെ നഷ്‌ടപ്പെട്ടു എന്നൊരു തോന്നല്‍ ഇപ്പോള്‍ നിലനില്‍ക്കുന്നു. അതാണ്‌ ഇങ്ങനെയൊരു ശൃംഖല പൊട്ടിമുളച്ചുവരാന്‍ കാരണം. പണ്ടൊക്കെ തനിക്ക്‌ എന്തെങ്കിലും പ്രശ്‌നം വരുമ്പോള്‍ എന്റെ കൂടെ ആളുകള്‍ ഉണ്ട്‌ എന്നൊരു വിശ്വാസമുണ്ടായിരുന്നു. പക്ഷേ, ഇന്നത്‌ കുറവാണ്‌. ഈയൊരു ശ്യൂനത നികത്തുന്നത്‌ ഇങ്ങനെയുള്ള ആള്‍ദൈവങ്ങളാണ്‌.
? അന്ധവിശ്വാസം വളര്‍ത്തുന്നതില്‍ വര്‍ഗ്ഗീയ പാര്‍ട്ടികള്‍ക്കും മുതലാളിത്തത്തിനും പങ്കുണ്ടോ.
? മുതലാളിത്തവര്‍ഗ്ഗമാണ്‌ അന്ധവിശ്വാസത്തെ കൂടുതല്‍ വളര്‍ത്തുന്നത്‌. മുതലാളിത്തത്തിനു വേണ്ടത്‌ ഒറ്റപ്പെട്ട മനുഷ്യനെയാണ്‌. മനുഷ്യര്‍ തമ്മിലുള്ള കൂട്ടായ്‌മ അവര്‍ക്ക്‌ ആപത്താണ്‌. കൂടെ ജോലി ചെയ്യുന്ന ഒരാളെ പിരിച്ചുവിട്ടാല്‍ മറ്റുള്ളവര്‍ കൂട്ടായി സമരം ചെയ്‌താല്‍ അത്‌ മുതലാളിത്തത്തിനു ദോഷം ചെയ്യും. അതിനുപകരം കൂടെയുള്ള ഒരാള്‍ പോയാല്‍ ?താന്‍ കൂടുതല്‍ സമയം പണിയെടുത്താല്‍ അയ്യാള്‍ ക്കുള്ള ശമ്പളംകൂടി തനിക്ക്‌ കിട്ടുമല്ലോ? എന്ന ചിന്തയുള്ള ഒറ്റപ്പെട്ട മനുഷ്യരാണെങ്കില്‍ അത്‌ മുതലാളിത്തത്തിന്റെ വളര്‍ച്ചയ്‌ക്ക്‌ ഗുണം ചെയ്യും.
അതുകൊണ്ട്‌ മനുഷ്യരെ ഒറ്റപ്പെടുത്താനുള്ള എല്ലാ വഴികളും അവര്‍ നോക്കും. അതിന്റെ ഒരു ഭാഗമാണ്‌ മദ്യം. മദ്യകൂട്ടായ്‌മകളില്‍ ഒരിക്കലും രാഷ്‌ട്രീയം ചര്‍ച്ച ചെയ്യാറില്ല. ആനന്തോല്‍സവം, ബ്ലെസ്സിങ്ങ്‌ ഫെസ്റ്റ്‌ മുതലായ പരിപാടികളില്‍ സാമൂഹ്യപ്രശ്‌നങ്ങളും രാഷ്‌ട്രീയപ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യാറില്ല. സ്വയം രക്ഷിക്കുക എന്നുള്ള സന്ദേശമാണ്‌ ഇവ നല്‍കുന്നത്‌.
മതം ലോകത്തിന്റെ നന്മക്ക്‌ വേണ്ടിയാണ്‌, ലോകത്തിന്റെ സമാധാനത്തിനുവേണ്ടിയാണ്‌ എന്നൊക്കെ പറയുമെങ്കിലും സമൂഹത്തെ രക്ഷിക്കാന്‍ ഒരു മതവും ആവശ്യപ്പെടുന്നില്ല. വര്‍ഗ്ഗീയ കൂട്ടായ്‌മ കൂടികൂടി വരുന്നു. രാഷ്‌ട്രീയം കൊണ്ടു ഉപകാരമില്ല എന്നും, സ്വന്തം വര്‍ഗ്ഗീയ കൂട്ടായ്‌മകള്‍കൊണ്ടേ പ്രയോജനം ഉണ്ടാകൂ എന്നും അവര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരിക്കുന്നു. 


അഭിമുഖം നടത്തിയവർ : വ്യാസ് പി എസ്,പ്രത്യുഷ് , കെ പി ജിഷ്ണു


പ്രൊഫ.കെ.പാപ്പുട്ടി
കേരള ശാസ്‌ത്ര സാഹിത്യ പരിഷത്തിന്റെ മുന്‍ സംസ്ഥാന പ്ര സിഡന്റ്‌, ഇപ്പോള്‍ കേന്ദ്രനിര്‍വ്വാഹകസമിതിയംഗം, ശാസ്‌ത്രകേരളം മാസികയുടെ എഡിറ്റര്‍. ഭൗതിക ശാസ്‌ത്ര അദ്ധ്യാപകനായി വിവിധ സര്‍ക്കാര്‍ കോളേജുകളില്‍ ജോലിചെയ്യുന്നു. ഇപ്പോള്‍ സര്‍വ്വവിജ്ഞാനകോശം ഡയറക്‌ടറായി പ്രവര്‍ ത്തിക്കുന്നു. നിരവധി ശാസ്‌ത്രഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്‌.


നദീതട സംരക്ഷണം - നിയമങ്ങളിലൂടെ



ഇന്ത്യന്‍ ഭരണഘടനയുടെ 48A, SIA (G) വകുപ്പുകളനുസരിച്ച്‌ നദീസംരക്ഷണം സര്‍ക്കാരിന്റെ അനിവാര്യ ചുമതലയില്‍ പെടുന്നു. പഞ്ചായത്ത്‌ രാജ്‌ ആഗ്‌ട്‌ 218 പ്രകാരം ജലസ്രോതസ്സുകളുടെ സംരക്ഷണം ഗ്രാമപഞ്ചായത്തിന്റെ ബാധ്യതയാണ്‌. നദികളുടെ സംരക്ഷണാര്‍ത്ഥം 2002 ഏപ്രില്‍ 27 മുതല്‍ പ്രാബല്യത്തില്‍ വന്ന നദീതട സംരക്ഷണവും മണല്‍ വാരല്‍ നിയന്ത്രണ നിയമവും നിയന്ത്രിച്ചു മണല്‍ വാരുന്നതു സംബന്ധിച്ച വ്യവസ്ഥകള്‍ വ്യക്തമാക്കുന്നു.

നദികളുമായി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, റവന്യൂ, പോലീസ്‌, ഇറിഗേഷന്‍, പൊതുമരാമത്ത്‌, മൈനിംഗ്‌ & ജിയോളജി, തൊഴില്‍ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരും രണ്ട്‌ നദീതോ സംക്ഷണ പ്രവര്‍ത്തകരുമടങ്ങുന്ന ജില്ലാ വിദഗ്‌ധസമിതി നിയമപ്രകാരം രൂപീകരിച്ചിരിക്കുന്നു. ജില്ലാകളക്‌ടര്‍ ചെയര്‍മാനായ വിദഗ്‌ധസമതിതി മൂന്നുമാസത്തിലൊരിക്കല്‍ കൂടണം.

നദീ തീരത്തുള്ള പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റികളിലും മണല്‍വാരല്‍ നയന്ത്രണം നടപ്പാക്കുന്നതിന്‌ കടവ്‌ കമ്മിറ്റികള്‍ രൂപീകരിക്കണമെന്നും മാസത്തിലൊരിക്കല്‍ വിളിച്ചു ചേര്‍ക്കണമെന്നും വ്യവസ്ഥയുണ്ട്‌. പഞ്ചായത്ത്‌/മുന്‍സി ചെയര്‍മാന്‍, ചെയര്‍മാനും എഞ്ചിനീയര്‍മാരും, ലേബര്‍ ഓഫീസര്‍, വാര്‍ഡ്‌ മെമ്പര്‍ രണ്ട്‌ പരിസ്ഥിതി പ്രവര്‍ത്തകര്‍ എന്നിവര്‍ അംഗങ്ങളുമാണ്‌.

നദീതീര ജൈവ-ഭൗതിക പരിസ്ഥിതി വ്യവസ്ഥയുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിന്‌ നിര്‍ദ്ദേശങ്ങള്‍ നിയമത്തില്‍ വ്യവസ്ഥ ചെയ്‌തിട്ടുണ്ട്‌. നദീസംരക്ഷണ ഫണ്ട്‌ രൂപികരിക്കുന്നതിനും മണല്‍ വാരുന്നതിന്‌ റോയല്‍റ്റി ഇനത്തില്‍ ലഭിക്കുന്ന ഫണ്ടിന്റെ 50 ശതമാനവും നിയമ വ്യവസ്ഥയില്‍ ശിക്ഷിക്കപ്പെട്ടു കിടക്കുന്ന പിഴ തുകയും നദീ സംരക്ഷണ ഫണ്ടില്‍ ചേര്‍ക്കും.

നിര്‍മ്മിതികളുടെ 500 മീറ്റര്‍ ചുറ്റളവില്‍ മണല്‍ വാരാന്‍ പാടില്ല. മണല്‍ വഹാനം നദീതീരത്തു നിന്നും 25 മീറ്റര്‍ അകലെ മാത്രമേ പാര്‍ക്ക്‌ ചെയ്യാന്‍ പാടുള്ളൂ.

മണല്‍ വാരലിന്‌ കൊല്ലി വലയോ പോള്‍സ്‌കുപ്പിംങ്ങോ മറ്റു യന്ത്രവത്‌കൃത രീതിയോ ഉപയോഗിക്കാന്‍ പാടില്ല.

ഉപ്പുവെള്ളം നദീജലത്തില്‍ കലരുവാന്‍ സാധ്യതയുള്ളിടത്ത്‌ മണല്‍ വാരല്‍ നടത്തുവാന്‍ പാടില്ല. അടിത്തട്ടില്‍ നിന്ന്‌ മാത്രമേ വാരാന്‍ പാടുള്ളൂ. നദീതീരത്തു നിന്നും 10 മീറ്ററിനുള്ളില്‍ യാതൊരു മണല്‍ വാരല്‍ പ്രവര്‍ത്തനവും പാടില്ല.

ചാലിയാർ സംരക്ഷണ പത്രിക -

നിളാ നദിപോലെ ഈ നദിയും ഇല്ലാതാകും എന്ന്‌ ഞങ്ങളറിയുന്നു. ഈ വേനല്‍ മൂര്‍ദ്ധന്യത്തില്‍ എന്റെ മകന്‍ കുളിക്കുന്നത്‌ ഈ നദിയിലാണ്‌ ഇന്ന്‌ നാടിന്‌ വേണ്ട നെല്‍വയലുകളുകളെ ഊട്ടുന്നത്‌ ഈ നദിയാണ്‌. നെല്ലും വാഴയും പച്ചക്കറിയും നമുക്കു തരുന്നത്‌. പക്ഷെ എത്രകാലം നിളാനദിയുടെ ഗതി ചാലിയാറില്‍ വന്ന്‌ പോയാല്‍ വാഴക്കാടിന്റെ ജൈവപാരമ്പര്യം തകര്‍ന്നുപോകും. നിളയുടെ അത്ര വീതിയുള്ള നദിയല്ല ചാലിയാര്‍. ഇതിന്റെ വിസ്‌താരം കുറവായതിനാല്‍ കരകളിലെ ജൈവസാന്നിദ്ധ്യം അപരമാണ്‌. ഇതിനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഒട്ടും വൈകിയിട്ടില്ല. മണലെടുപ്പിന്റെ ആരംഭവും അറവ്‌ പ്ലാസ്റ്റിക്ക്‌ അറവ്‌ മാലിന്യങ്ങളം ദുരന്തരങ്ങള്‍ ഒരുപക്ഷേ ഗ്വോളിയോറിലെ വിഷത്തേക്കാള്‍ ഭീകരമായി നാളെ ഈ നദിയെ നശിപ്പിച്ചേക്കാം. കഴിഞ്ഞ 13 വര്‍ഷമായി ചാലിയാറിന്റെ കരയില്‍ വസിക്കാന്‍ ഭാഗ്യം സിദ്ധിച്ച എനിക്ക്‌ ഈ നദി രക്തമാണ്‌. അത്‌ ദുഷിക്കരുത്‌, നശിക്കരുത്‌. അതാണ്‌ പ്രവര്‍ത്തനം. അതാണ്‌ പ്രതിരോധം.                                                                          എം.എ റഹ്‌മാന്‍ 

ചോലയാര്‍
പശ്ചിമ ഘട്ടത്തിലെ പുല്‍മേടുകള്‍ ഉയിര്‍കൊടുത്ത അനേകം ചോലകളാണ്‌ ചോലയാര്‍ എന്ന മലബാറിന്റെ നദിയെ സൃഷ്‌ടിച്ചത്‌. നീലഗിരിയിലെ ഇലവഞ്ചേരി മല നിരകളില്‍ നിന്നു രൂപം പ്രാപിച്ചു വരുന്ന ചോലയാര്‍ 169 കി.മീ ദൂരം പടിഞ്ഞാറോട്ടൊഴുകി ബേപ്പൂര്‍ ചാലയിത്തു വെച്ച്‌ കടലുണ്ടിപ്പുഴയോടൊപ്പം അറബിക്കടലില്‍ ലയിക്കുന്നു. ചോലയാറത്രേ പിന്നീട്‌ ചാലിയാറായത്‌. കേരളത്തിലെ 44 നദികളില്‍ നലുപ്പത്തില്‍ 4-ാം സ്ഥാനമാണ്‌ ചോലയാറിയനുള്ളത്‌. ബേപ്പൂര്‍ പുഴയെന്നും ചുളികപുഴയെന്നും കടലോര പ്രദേശവാസികള്‍ വിളിക്കാറുണ്ട്‌. നിലമ്പൂര്‍, എടവണ്ണ, അരീക്കോട്‌, കീഴുപറമ്പ്‌, ചെറുവാടി, മാവൂര്‍, പെരുവയല്‍, ഫറോക്ക്‌, ബേപ്പൂര്‍ എന്നിവയെല്ലാം ചോലയാറിന്റെ തീരത്തുള്ള പട്ടണങ്ങളാണ്‌. ബേപ്പൂരിലെ ചാലിയത്തുവെച്ച്‌ കടലിനോട്‌ ചേരുന്നതു കൊണ്ടാണ്‌ ചാലിയാര്‍ എന്ന പേരു ലഭിച്ചത്‌ എന്നും പറയുന്നുണ്ട്‌.
വേനലില്‍ വറ്റാത്ത കേരളത്തിലെ ചുരുക്കം പുഴകളില്‍ ഒന്നായിരുന്നു ചാലിയാറും വര്‍ഷങ്ങള്‍ക്കു മുമ്പ്‌ (1960 കള്‍ക്ക്‌ മുമ്പ്‌) വര്‍ഷം മുഴുവന്‍ ചരക്കു വള്ളങ്ങളും ചങ്ങാടങ്ങളും ബോട്ടുകളും ചാലിയാറിലൂടെ തലങ്ങും വിലങ്ങും സഞ്ചരിച്ചിരുന്നു. ഉരു നിര്‍മ്മാണത്തിനും, കയറ്റിയയ്‌ക്കാനും വേണ്ട നിലമ്പൂര്‍ തേക്കുകളും മരുതും, ഈട്ടിയുമൊക്കെ പുഴിയലൂടെയാണ്‌ ബേപ്പൂരെത്തിയിരുന്നത്‌. നിലമ്പൂര്‍ ചന്തക്കുന്നിലെ ചാലിയാര്‍മുക്ക്‌ ബംഗ്ലാവിന്റെ മുമ്പില്‍ തുരുമ്പെടുത്തു നശിച്ചു തീരാറായ ഒരു ബോട്ടുണ്ട്‌. ആ കടവില്‍ പണ്ട്‌ ബോട്ടസര്‍വ്വീസുണ്ടായിരന്നു എന്നതിന്റെ അവശിഷ്‌ടമാണത്‌.

വഞ്ചി നിര്‍മ്മാണവും കൃഷിയും മീന്‍പിടുത്തവും വനവിഭവങ്ങള്‍ കൊണ്ടുള്ള ഉപകരണ നിര്‍മ്മാണങ്ങളുമാക്കൊയായിരുന്നു ചാലിയാര്‍ തീരത്തെ ഗ്രാമങ്ങളുടേയും പട്ടണങ്ങളുടേയും പ്രധാന ഉപജീവന മാര്‍ഗ്ഗം. അവരുടെ ജീവിതത്തിലും ചോരയിലും ശ്വാസത്തിലും ചാലിയാര്‍ എന്ന പുണ്യനദിയുണ്ടായിരുന്നു. നൂറായിരം തരം മീനുകള്‍ പുഴ നല്‍കിയിരുന്നു. കാടുകളില്‍ സസ്യങ്ങളും മൃഗങ്ങളും സമ്പല്‍ സമൃദ്ധിയിലായിരുന്നു.

നിലമ്പൂര്‍
മലബാര്‍ സംസ്‌കാരത്തില്‍, പ്രത്യേകിച്ച്‌ മലപ്പുറത്തിന്റെ സംസ്‌കാരത്തില്‍ നിലമ്പൂരിനുള്ള പങ്ക്‌ ഇന്നും സുപ്രധാനമാണ്‌. നിലമ്പൂരിന്റെ പ്രാചീന നാമം ബപൂരി എന്നാണെന്നും നിലംബം എന്ന പദത്തിന്‌ മുള എന്ന അര്‍ത്ഥമുണ്ടെന്നും അങ്ങനെയെങ്കില്‍ മുളകളുടെ ഊര്‌ - എന്ന അര്‍ത്ഥത്തിലാണ്‌ നിലംബപുരി നിലമ്പൂരായത്‌ എന്നൊരു ചരിത്രമുണ്ട്‌. എന്നാല്‍ ചാലിയാറിന്റെ തീരങ്ങളില്‍ സ്വര്‍ണ്ണാംശം കാണപ്പെട്ടിരുന്നതുകൊണ്ട്‌ ആ പ്രദേശങ്ങളെ നിലംപൊന്നൂര്‌ എന്നു വിളിച്ചിരുന്നെന്നും അതാണ്‌ പിന്നീട്‌ നിലമ്പൂര്‍ ആയതെന്നും മറ്റൊരു വാദമുണ്ട്‌. ഇതില്‍ ഏതായാലും നിലമ്പൂരിന്റെ ജൈവസമ്പത്തിനെത്തനെയാണ്‌ ഈ പേരുകള്‍ സൂചിപ്പിക്കുന്നത്‌ വാസ്‌തവാണ്‌. കാടുകളും പുഴകളും സസ്യജന്തുജാലങ്ങളും നലിമാകെ നിറഞ്ഞു തിങ്ങിയ പ്രദേശങ്ങളായിരുന്നു നിലമ്പൂര്‍. ചാലിയാറിന്റെ പ്രധാന കൈവഴികള്‍ നിലമ്പൂരിന്റെ നാലുഭാഗത്തുകൂടിയും ഒഴുകി നിലമ്പൂരിനെ ആര്‍ദ്രമാകുകയാണ്‌.

ചാലിയാര്‍ കൈവഴികള്‍

ഈങ്ങാപ്പുഴ, ഇരുതുള്ളിപ്പുഴ, കടുങ്ങമ്പുഴ എന്നിവ ചെറുപുഴയില്‍ ചേരുന്നു. പുളിങ്ങമ്പുഴ, ചാലിപ്പുഴ, മുത്തപ്പന്‍പുഴ എന്നിവ ഇരുവഴിഞ്ഞിപുഴയില്‍ ചേരുന്നു. ഇവയില്‍ പലതും കോഴിക്കോട്ടു ജില്ലയുടെ ഭാഗമാണ്‌.കുതിരപ്പുഴ, കോട്ടപ്പുഴ, കുറുവന്‍പുഴ, കാഞ്ഞിരപുഴ, കരിമ്പുഴ, കലക്കന്‍പുഴ, കാരക്കോടന്‍പുഴ, പാണ്ടിപ്പുഴ, നീര്‍പുഴ എന്നിവയെല്ലാം ചാലിയാര്‍ മുക്കിലും പരിസര പ്രദേശങ്ങളിലും വെച്ച്‌ ചാലിയാറില്‍ ലയിക്കുന്നു. ഇതുകൂടാതെ നീലിത്തോട്‌, പൂങ്കുടിഴത്തോട്‌, വടശ്ശേരി പുഴ, കുണ്ടുതോട്‌ എനനിവയും ചാലിയിറിനോടു ചേരുന്നുണ്ട്‌.

വേനല്‍പുഴ പഠനം കൈവഴികള്‍ തേടി ചാലിയാറിന്റെ പ്രധാന കൈവഴികളാണ്‌ പഠനത്തിനായി തെരഞ്ഞെടുത്തത്‌ കോട്ടപ്പുഴ, കാരക്കോടന്‍പുഴ, കാഞ്ഞിരപ്പുഴ, പുന്നപ്പുഴ എന്നിവയാണവ.

കാഞ്ഞിരപ്പുഴ
മലപ്പുറത്തിനും കോഴിക്കോടിനും ഇടയിലുള്ള മലനിരകളില്‍ നിന്നാണ്‌ കാഞ്ഞിരപ്പുഴയുടെ ഉത്ഭവം. വയനാടന്‍ മലനിരകളിലെ പുല്‍മേടുകള്‍ക്കും കാഞ്ഞിരപ്പുഴയുടെ ഉത്ഭവത്തില്‍ പങ്കുണ്ട്‌. കാഞ്ഞിരപ്പുഴയടെ ഉത്ഭവം തേടി കാട്ടിലൂടെ നടന്നാല്‍ കല്‍പ്പറ്റയിലെത്തുമത്രേ! കേരളത്തിലെ അതിപ്രശസ്‌തമായ
ആഡ്യന്‍പാറ വെള്ളച്ചാട്ടം കാഞ്ഞിരപ്പുഴയിലാണ്‌. അകമ്പാടത്തു നിന്നും അഞ്ചോ ആറോ കി.മീ ദുരമുണ്ടാകും, ആഡ്യന്‍ പാറയില്‍നിന്ന്‌ ഇക്കോടൂറിസം വകുപ്പിന്റെ ചെറിയൊരു ഓഫീസുണ്ട്‌. അവിടെ സന്ദര്‍ശകര്‍ക്ക്‌ വെള്ളച്ചാട്ടത്തിനടുത്തേക്കു പോകാന്‍ സ്റ്റെപ്പുകളും മുളകൈവരികളുമുണ്ട്‌. കുടുംബശ്രീയുടെ ഹോട്ടലും ചെറിയൊരു ശീതളപാനീയകടയും സമീപത്തായുണ്ട്‌. വേനല്‍ക്കാലത്ത്‌ ഒഴുക്കും വെള്ളം കുറവായതിനാല്‍ വെള്ളച്ചാട്ടം പൊതുവെ നീര്‍ജീവമാണ്‌. എന്നാല്‍ മഴക്കാലത്ത്‌ വെള്ളപ്പത പരത്തി നിറഞ്ഞ്‌ പതഞ്ഞൊഴുകും. കാഞ്ഞിരപ്പുഴ വെള്ളച്ചാട്ടത്തിലെ കയത്തില്‍ മഴക്കാലത്ത്‌ സഞ്ചാരികള്‍ ഒരുപാടു വിദ്യാര്‍ത്ഥികളും സഞ്ചാരികളും ആഡ്യന്‍ പാറയിലെ ചുഴിയില്‍പെട്ടു മരിച്ചിട്ടുണ്ട്‌. കരിമ്പാറക്കെട്ടുകള്‍ മലര്‍ന്നും ചരിഞ്ഞും കിടക്കുന്നതിനിടയിലൂടെയാണ്‌ പുഴയൊഴുകുന്നത്‌. പുഴയുടെ മറുവശം ആര്‍ദ്ര ഇലപൊഴിയും കാടുകളാണ്‌. മരുത്‌, ചന്ദനം, വീട്ടി തുടങ്ങിയ മരങ്ങളും കാണാം.

പുഴയോരസസ്യങ്ങള്‍
പ്രധാന മരങ്ങള്‍- ചേര്‌, അത്തി, താന്നി, കണിക്കൊന്ന, പുളിവാക (Albizia odoratissima), പൂപ്പാതിരി, മാവ്‌ , വാക ,മരുത്‌, തേക്ക്‌, റബ്ബര്‍, പുഴഞാവല്‍

സസ്യങ്ങള്‍- കുറ്റിച്ചെടികള്‍, പുല്ലുകള്‍
കുടകപ്പാല - Holarrnena antidysentrica, സര്‍പ്പഗന്ധി - Rauvolfia seepentina, തെച്ചി- Ixora cocainia
തൊട്ടാവാടി - Mimosa pudica,മുള , വെള്ളില - Mussaenda feondosa, മഞ്ചി, പുല്ലാനി Calyeopteris floribunda,പുഴ മുല്ല, കൂനമ്പാല - Tabernaomontana hyneana, ഒരുകാല്‍മുടന്തി- Rbinacanthus communis, ഉപ്പ്‌താളി- Ruellia peosteata, പന്നല്‍, ബ്രയോഫൈറ്റ്‌

ചിത്രശലഭങ്ങള്‍
ബുദ്ധമയൂരി, പാറത്തുള്ളി, കരിയില ശലഭം, ചുവന്ന വാലന്‍തുമ്പി, പൊട്ടുവെള്ളാടി, കോല്‍തുമ്പി
ചക്കര ശലഭം
തുമ്പികള്‍- മത്സ്യങ്ങള്‍,
ഉരഗങ്ങള്‍
കടന്ന (2) ഓന്ത്‌- പാറഓന്ത്‌
കല്ലങ്കാരി അരണ - Mabuya carinata
കല്ലാമുട്ടി (2) Mabuya maelaria

മറ്റു ഷഡ്‌പദങ്ങള്‍
ചീവീട്‌
ഈച്ചാകള്‍ (അത്തി ഈച്ച)
പുല്‍ച്ചാടി Grassbopper

ചെക്ക്‌ ഡാം
നിലമ്പൂര്‍ റയിഞ്ചിനു കീഴില്‍ കാഞ്ഞിരപ്പുഴ സ്റ്റേഷനില്‍ ഇരൂള്‍ക്കുന്ന്‌ ഭാഗത്ത്‌ ചെക്ക്‌ ഡാം നിര്‍മ്മാണം നടക്കുന്നുണ്ട്‌. ഉദ്ദേശ അടങ്കല്‍തുക 5,00,000 വരുന്ന ചെക്ക്‌ ഡാമിന്റെ നിര്‍മ്മാണം നടന്നു വരുന്നു. ഇരൂള്‍ക്കുന്ന്‌ പൊട്ടിച്ച്‌ കരിങ്കല്ലുകളെടുത്തും പാറപ്പൊടിയെടുത്തുമാണ്‌ നിര്‍മ്മാണം നടത്തുന്നത്‌. ഡാമില്‍ നിന്ന്‌ മല തുരന്ന്‌ പെന്‍സ്റ്റോക്ക്‌ കുഴല്‍വഴി ജലമെത്തിച്ച്‌ വൈദ്യുതി നിര്‍മ്മാണത്തിനുള്ള ശ്രമവുമുണ്ട്‌. കാടിനുള്ളില്‍ റോഡുണ്ടാക്കിയിട്ടുണ്ട്‌.

പുഴമലിനീകരണം

പഴു മലിനീകരണം കുറവാണ്‌. ചെക്ക്‌ഡാം നിര്‍മ്മാണത്തൊഴിലാളികള്‍ക്കുള്ള അഞ്ചോ ആറോ കക്കൂസുകള്‍ പുഴയുടെ (ജലനിരപ്പിനു) മുകളിലായി നിര്‍മ്മിച്ചിട്ടുണ്ട്‌. പ്ലാസ്റ്റ്‌ മാലിന്യങ്ങള്‍ ഇല്ല. മീന്‍ പിടുത്തമുണ്ടെങ്കിലും ചുണ്ടയിടലും കൊട്ടവെയ്‌ക്കലുമായതിനാല്‍ മലനീകരണമില്ല. പക്ഷേ ചെക്ക്‌ ഡാം നിര്‍മ്മാണത്തിനുവേണ്ട അസംസ്‌കൃത വസ്‌തുക്കള്‍

Potholes

പാറകള്‍ക്ക മുകളില്‍ കാല്‍പ്പാടുകള്‍ പോലെയോ ഉരല്‍ക്കുഴികള്‍ പോലെയോ കാണപ്പെടുന്ന കുഴികളെയാണ്‌ പോട്ട്‌ ഹോള്‍ഡ്‌ എന്നു പറയുന്നത്‌. ആഡ്യന്‍ പാറയിലും ഉരുള്‍ക്കുന്നിനുമിടയില്‍ പാറകളില്‍ ഇത്തരം നിരവധി കുഴികള്‍ കാണാം. ഇഞ്ചുകള്‍ വലിപ്പമുള്ളവയും അഞ്ചോ ആറോ അടി താഴ്‌ചയും അരമീറ്റര്‍ വ്യാസവുമുള്ള കുഴികള്‍ കാണാം. മൃദുല പാറകളില്‍ (Soft rock) ഉണ്ടാകുന്ന ചെറിയ മര്‍ദ്ദങ്‌ഹളിലൂടെ ജലമൊഴുകുമ്പോള്‍ പാറക്കഷ്‌ണങ്ങളോ കല്ലോ ഒക്കെ ചെറിയ ഡിപ്രഷനുകളില്‍ വട്ടത്തില്‍ കറങ്ങാന്‍ തുടങ്ങും. ഇങ്ങനെ മൃദുല പാറകള്‍ ഗ്രൈന്‍ഡ്‌ ചെയ്യപ്പെട്ടാണ്‌ പോട്ട്‌ ഹോള്‍ഡ്‌ ഉണ്ടാകുന്നത്‌. രാമന്റെ കാല്‍പാട്‌, ഹനുമാന്റെ കാല്‍പ്പാട്‌ എന്നു തുടങ്ങുന്ന അന്ധവിശ്വാസങ്ങള്‍ പോട്ട്‌ ഹോളുകളെ ചുറ്റിപ്പറ്റി ഇന്നും ജനങ്ങളില്‍ അന്ധവിശ്വാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്‌.

മണല്‍രൂപീകരണം
റോക്ക്‌ വെതറിംഗ്‌ അഥവാ പാറപൊടിയലിലൂടെയാണല്ലോ മണല്‍ രൂപപ്പെടുന്നത്‌. ഇത്തരം കൈവഴികളിലൂടെയുള്ള ജലത്തിന്റെ ശക്തിയായ ഒഴുക്കു മുഖേനെ ഓളങ്ങളെടുത്ത്‌ പൊടിഞ്ഞുപൊടിഞ്ഞുണ്ടാകുന്ന അവക്ഷിപ്‌തമാണ്‌ നമ്മുടെ പുഴകളില്‍ ഒഴുകിയെത്തുന്ന മണല്‍. എല്ലാ പുഴകളിലും അതിരൂക്ഷമായ മണലെടുപ്പും അതിവേഗം നടന്നു കൊണ്ടിരിക്കുന്നു. മണലൂണ്ടാവാനെടുക്കുന്ന കാലദൈര്‍ഘ്യം മനസ്സിലാക്കാതെയുള്ള മണല്‍ വാരലാണ്‌ പരിസ്ഥിതി പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നത്‌. കാലങ്ങളായി രൂപപ്പെട്ടു വന്ന മണലും മുഴുവന്‍ നമ്മള്‍ വാരിക്കഴിഞ്ഞു. ഇനി മണലുണ്ടാവണമെങ്കില്‍ കാലങ്ങള്‍ ഇനിയും വേണം. ഈ ക്ഷമയില്ലാത്ത പുഴ മുഴുവന്‍ മണല്‍ വാരി മണ്ണു ചാലാക്കി മാറ്റുന്നതാണ്‌ പുഴയുടെ നാശത്തിന്‌ കാരണമാകുന്നത്‌. ഇനിയും മണല്‍വാരല്‍ നിയന്ത്രിക്കപ്പെട്ടില്ലെങ്കില്‍ ഇതിലും രൂക്ഷമായ പരിസ്ഥിതി പ്രത്യാഘാതങ്ങള്‍ നാം നേരിടേണ്ടി വരും.

ചെക്ക്‌ ഡാമുകളുടെ ആവശ്യകതയും ഉണ്ടാകുന്ന പരിസ്ഥിതി പ്രശ്‌നവും

കേരളത്തിന്റെ കുത്തനെയുള്ള ഭൂപ്രകൃതി പ്രകാരം വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ പെയ്യുന്ന മഴ അറബിക്കടലിലെത്താന്‍ കുറഞ്‌ സമയം മതി. വനനശീകരണവും മണ്ണൊലിപ്പും കോണ്‍ക്രീറ്റ്‌ വത്‌ക്കരണവുമെല്ലാം മഴവെള്ളം ഭൂമിയ്‌ക്കടിയിലേക്കു കിനിഞ്ഞിറങ്ങുന്നതിന്‌ തടസ്സമായതിനാല്‍ കേരളത്തിലെ ഭൂഗര്‍ഭ ജലനിരപ്പ്‌ വര്‍ഷം തോറും കുറഞ്ഞു കൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ പെയ്യുന്ന മഴ മുഴുവന്‍ നിമിഷങ്ങള്‍ക്കകം അറബിക്കടലിലെത്തുകയും ചെയ്യുന്നു. ഈയൊരു സാഹചര്യത്തില്‍ പുഴകളില്‍ ചെക്ക്‌ ഡാം നിര്‍മ്മാണം ആവശ്യമായി വരുന്നു. മുകളിലേക്കു ഉയര്‍ത്തിയെടുക്കാതെയുള്ള ചെക്കുഡാമുകളാണ്‌ കൂടുതല്‍ നല്ലത്‌. എന്നാല്‍ പലതും പുഴയുടെ മുകളിലാണ്‌ പടുത്തുയര്‍ത്തുന്നത്‌. മാത്രമല്ല, ഇത്തരം കൈവഴികളിലെ ചെക്ക്‌ഡാമുകള്‍ ജലത്തിന്റെ ശക്തിയായ ഒഴുക്കിനെ തടയുമെന്നതിനാല്‍ റോക്ക്‌ വെതറിംഗ്‌ പോലുള്ള സ്വാഭാവിക പ്രവര്‍ത്തനങ്ങളെ അതു ബാധിക്കില്ലേ എന്നൊരു സംശയം ഉയര്‍ന്നു വരുന്നു. അങ്ങനെയെങ്കില്‍ ഒരു ജലസ്രോതസ്സിന്റെ ഏതുവരെ ചെക്ക്‌ഡാം നിര്‍മ്മിക്കാം എന്നതിനെക്കുറിച്ച്‌ പഠനം നടത്തിയതിനു ശേഷമാണോ നമ്മുടെ ചെക്ക്‌ ഡാമുകള്‍ നിര്‍മ്മിക്കപ്പെടുന്നത്‌ എന്ന്‌ പരിശോധിക്കേണ്ടിയിരിക്കുന്നു. 





 ജലസമൃതിയെ തിരിച്ചുപിടിക്കണം...
കോഴിക്കോട്‌ -മലപ്പുറം ജില്ലകളുടെ കാര്‍ഷിക ഗാര്‍ഹിക- വ്യാവസായിക ജലം ചാലിയാറിന്റെ വകയാണ്‌. മലപ്പുറം ജില്ലയില്‍ മാത്രം പുഴക്കരയില്‍ അഞ്ച്‌ ലക്ഷത്തിലധികം പേര്‍ താമസിക്കുന്നു. വഴിക്കടവ്‌ മുതല്‍ ഫറോക്ക്‌ വരെ ചാലിയാര്‍ തീരദേശത്തെ കുടി വെള്ളത്തിന്റെ മുഖ്യസ്രോതസ്സ്‌ ചാലിയാറാണ്‌. ചന്തക്കുന്ന്‌, വണ്ടൂര്‍, ചുങ്കത്തറ, വഴിക്കടവ്‌, ഉപ്പട, എടക്കര, ചന്തക്കുന്ന്‌, ജവഹര്‍ കോളനി, എടവണ്ണ, അരീക്കോട്‌, കാവന്നൂര്‍, ഉഗ്രപുരം, ഊര്‍ങ്ങാട്ടീരി മമ്പാട്‌, കീഴുപറമ്പ്‌, വാഴക്കാട്‌ എന്നിവിടങ്ങളിലെ കുടിവെള്ള പദ്ധതികളിലൂടെ പതിനായിരകണക്കിന്‌ കണഷനുകള്‍, പൊതു ടാപ്പുകള്‍, മഞ്ചേരി മുന്‍സിപ്പാലിറ്റിയടക്കമുള്ള പ്രദേശങ്ങള്‍, കോഴിക്കോട്‌, മഞ്ചേരി, മെഡിക്കല്‍ കോളേജ്‌ എന്നിവയും ചാലിയാറിന്റെ ജീവജലത്തെയാണ്‌ ആശ്രയിക്കുന്നത്‌.
കാക്കഞ്ചേരി കില്‍ഫ്ര പാര്‍ക്കിന്‌ കുടിവെള്ളത്തിനുള്ള മുന്‍ഗണന ശ്രമം തെറ്റിച്ച്‌ കൊണ്ട്‌ വന്‍തോതില്‍ ജലമെടുക്കാന്‍ അനുവാദം നല്‍കിയപ്പോള്‍ തന്നെ ചീക്കോട്‌ കുടിവെള്ള പദ്ധതി പൂര്‍ത്തീകരിക്കാതെ കിടക്കുകയാണ്‌.
ചാലിയാര്‍ ഇല്ലെങ്കില്‍ മലപ്പുറം, കോഴിക്കോട്‌ ജില്ലകളിലെ ഭൂരിപക്ഷം ജനങ്ങളഅഞ ഴഎള്ളം കുടിക്കില്ല. എന്നപകൊണ്ട്‌ നഗരങ്ങളുടടെ പഞ്ചായത്തുകളുടെ വര്‍ഷാന്ത ബജറ്റില്‍ ചാലിയാര്‍ സംരക്ഷണത്തിന്‌ തുക നീക്കി വെക്കുന്നില്ല?

യുവസമിതി യാത്രയിലെ പ്രധാന നിരീക്ഷണങ്ങളിലൊന്ന്‌ പുഴയോരവാസികളുടെ പുഴയുമായി വന്നിട്ടുള്ള ബന്ധത്തില്‍ വന്ന മാറ്റമാണ്‌. പുഴ ജീവിതത്തിന്റെ എല്ലാ ഘട്ടത്തിലും അവിഭാധിയഘടകമായിരുന്ന ഒരു ജനതക്ക്‌ അന്ന്‌ സംഭവിച്ച മാറ്റം വലുതാണ്‌. കുടിക്കാനും കുളിക്കാനും അലക്കാനും ഒക്കെ പുഴയെ ആശ്രയിക്കുന്നവരുടെ എണ്ണം വളരെ കുറഞ്ഞു. പുഴ കോഴിമാാലിന്യങ്ങള്‍, അങ്ങാടിമാലിന്യങ്ങള്‍ , വീട്ടു മാലിന്യങ്ങള്‍ തള്ളാനുള്ള ഇടമായിരിക്കുന്നു. റഗുലേറ്റഡ്‌ കം ബ്രിഡ്‌ജ്‌ വന്നതോടുകൂടി പുഴയുടെ സ്വാഭാവിക ഒഴുക്കു നിലക്കുകയും മാലിന്യങ്‌ള്‍ കെട്ടിക്കിടക്കുകയും ചെയ്യുന്നു. പുഴയിലേക്ക്‌ വന്നു ചേരുന്ന ചെറിയ തോടുകള്‍ മഴക്കാലത്ത്‌ നിറഞ്ഞ്‌ പുഴയില്‍ എത്തിക്കുന്നത്‌ ഒരു വര്‍ഷം അടിഞ്ഞുകൂടിസ പ്ലാസ്റ്റിക്‌ മാലിന്യങ്ങളാണ്‌.

കവണക്കല്ല്‌ റഗുലേറ്റര്‍ കംബ്രിഡ്‌ജ്‌
ഓരുവെള്ളം കയറുന്നത്‌ തടഞ്ഞു നിര്‍ത്തി പണ്ട്‌ ഗ്രാസിം ഇന്‍ഡസ്‌ട്രീസ്‌ വ്യവസായികാവശ്യത്തിനും കുടിവെള്ള ജലസേചന പദ്ധതികള്‍, ടൂറിസം വികസനം, മത്സ്യകൃഷി എന്നിവ ലക്ഷ്യം വച്ച്‌ നിര്‍മ്മിച്ച കവണക്കല്ല്‌, റഗുലേറ്റര്‍ കംബ്രിഡ്‌ജ്‌ സൃഷ്‌ടിച്ച പരിസ്ഥിതിയാഗാതം കാര്യമായി പരിഗണനാ വിധേയമായിട്ടില്ല. നദിയുടെ സ്വാഭാവിക നീരൊഴുക്ക്‌ തടസ്സപ്പെടുകയും, പുഴ ചെളി നിറഞ്ഞ ഒഴുക്കു നിലച്ച തടാകമായി മാറി. മത്സ്യബന്ധനത്തിന്‌ വലിയ കുറവ്‌ സംഭവിച്ചു.

ചാലിയാറിന്റെ ജൈവതാളമുള്‍പ്പെടെ മത്സ്യങ്ങളുടെ സ്വാഭാവിക സഞ്ചാരം വരെ കവണക്കല്ല്‌ റഗുലേറ്റഡ്‌ കംബ്രിഡ്‌ജ്‌ കാരണം തടസ്സമായിട്ടുണ്ട്‌. ധാതുക്കളും ലവണങ്ങളും അടിഞ്ഞുകൂടി ചെളി നിറയുന്നതോടെ പുഴയിലെ സ്വാഭാവിക മത്സ്യസമ്പത്ത്‌ നശിച്ചു. കെട്ടിക്കിടക്കുന്ന നദീജലത്തില്‍ പ്ലാസ്റ്റിക്കും, ജൈവമാലിന്യങ്ങളും അടിഞ്ഞുകൂടി വന്‍തോതില്‍ മലിനീകരണം നേരിടുന്നു.

പുഴയോരവാസികളുടെ പുഴയുമാസുള്ള ബന്ധം കുറഞ്ഞുവരുന്നു. പുഴയുമായുള്ള ആത്മബത്തിന്റെ കുടിവെള്ളവും കുളിയും അലക്കലും കളികളുമായി

പഞ്ചായത്തുകള്‍ സബ്‌സിഡിയോടെ വീടുകളില്‍ ബയോഗ്യാസ്‌ പ്ലാന്റുകള്‍ ലഭ്യമാക്കുക. പുഴയെ മാലിന്യ നിക്ഷേപകേന്ദ്രങ്ങളാക്കി കാണുന്ന സമീപനത്തിന്‌ മാറ്റം പ്രതികരണ ശേഷിയുള്ള പുഴയോര വാസികളുടെ ജാഗരൂകമായ പ്രവര്‍ത്തനം ഉണ്ടാവണം.. ജൈവ കൃഷിക്ക്‌്‌ പ്രോത്സാഹനം നല്‍കണം.

ശരീരത്തില്‍ വൃക്ക എന്ന പോലെ മണല്‍ ഭൂമിയുടെ അരിപ്പയാണ്‌...

 
പാറപൊടിഞ്ഞാണല്ലോ മണലുണ്ടാകുന്നത്‌ ഒരു കിലോ മണലുണ്ടാവാന്‍ 100 വര്‍ഷം എടുക്കുമെന്നാണ്‌ കണക്ക്‌. അനേകായിരം വര്‍ഷങ്ങള്‍ നീണ്ട പ്രവര്‍ത്തനങ്ങളിലൂടെ ഉണ്ടാവുന്ന മണലാണ്‌. ഈ മണല്‍ ശേഖരം പുഴകളെ സംബന്ധിച്ച്‌ അവയുടെ മജ്ജയും മാംസവുമാണ്‌. മണലൊഴിഞ്ഞ ജലസ്രോതസ്സുകളെ ആരും നദിയെന്നോ പുഴയെന്നോ വിളിക്കാറില്ല. അവ വെറും ക്രമപ്പെടുത്തുന്ന പുഴയുടെ നീരൊഴുക്കു ക്രമപ്പെടുത്തുന്ന സ്വാഭാവിക തടയണയാണ്‌ മണല്‍ തിട്ടകള്‍.
പത്തുമുപ്പതു വര്‍ഷമായി നദിയില്‍ നിന്നുള്ള മണല്‍ കൊള്ളയില്‍ വമ്പിച്ച കുതിച്ചു ചാട്ടമാണ്‌ ഉണ്ടായിട്ടുള്ളത്‌. കേരളത്തില്‍ എല്ലാ പുഴകളിലും തന്നെ പാരിസ്ഥിതികാഘാതം കൂടാതെ വാരാവുന്ന മണലിന്റെ ശേഖരം ഇല്ലാതായിക്കഴിഞ്ഞു.ഗള്‍ഫ്‌ പഠനത്തിന്റെ ഒഴുക്കും അണുകുടുംബത്തിന്റെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവും കാരണം നിര്‍മ്മാണ മേഖലയില്‍ ഉണ്ടായ വളര്‍ച്ചയാണിതിന്‌ മുഖ്യകാരണം. പ്രതിവര്‍ഷം ആയിരംകോടി വിറ്റുവരവുള്ള മണല്‍ മേഖല അബ്‌കാരി മേഖലയോളം തന്നെ വളര്‍ന്നിരിക്കുന്നു. സ്വാഭാവികമായും കുറ്റവാളികളും സാമൂഹ്യ വിരുദ്ധ ശക്തികളും ഈ മേഖലയിലേക്ക്‌ കടന്നുകൂടിയിരിക്കുകയാണ്‌. കേരളത്തിലെ നദികളില്‍ നിന്ന്‌ വാരുന്ന മണലിന്റെ അളവ്‌ വര്‍ഷത്തില്‍ നദികളില്‍ നിന്ന്‌ വാരുന്ന മണലിന്റെ അളവിലും കൂടുതലാണ്‌. അങ്ങനെ വരുമ്പോള്‍ നദികളിലെ മണല്‍ നിര്‍വ്വഹിക്കുന്ന പാരിസ്ഥിതിക ധര്‍മ്മങ്ങള്‍ തടസ്സപ്പെടുന്നു. നദീജലത്തിന്റെ ശൂചീകരണവും പരിപാലനവുമാണ്‌ ഇതില്‍ പ്രധാനം. കരയില്‍ മണ്ണുപോലെ പ്രധാനമാണ്‌ നദികളില്‍ മണലിന്റെ സാന്നിദ്ധ്യം. അടിത്തട്ടിലെ മണല്‍ ഒരരിപ്പോലെ ജലത്തെ ശുദ്ധീകരിക്കുകയും ഒഴുക്കിന്റെ വേഗത തടഞ്ഞു നിര്‍ത്തുകയും ചെയ്യുന്നു. ഭൂഗര്‍ഭജലത്തിന്റെ നഷ്‌ടം നികത്തുന്നതിനും ഇത്‌ കാരണമാകുന്നു.

ഇന്ത്യയിലെ ഇതര നദികളെ അപേക്ഷിച്ച്‌ കേരളത്തിലെ നദികള്‍ വളരെ ചെറുതാണ്‌. അതുകൊണ്ടുതന്നെ അതിന്മേല്‍ ഏല്‍ക്കുന്ന ആഘാതം വളരെ വേഗം നദിയുടെ നിലനില്‍പിനെ തകിടം മറിക്കുന്നു.
മണല്‍ വാലരലിലൂടെ ജൈവവൈവിധ്യത്തിനേല്‍ക്കുന്ന കനത്ത്‌ ആഘാതത്തെപ്പറ്റി അര്‍ഹിക്കുന്ന ഗൗരവത്തില്‍ നാമിനിയും മനസ്സിലാക്കിയിട്ടില്ല. ഒരു വലയിലെ കണ്ണികളെപ്പോലലെ സസ്യ-ജന്തു-സൂക്ഷ്‌മജീവികള്‍ പരസ്‌പരം ബന്ധപ്പെട്ടുകിടക്കുന്നു. ക്രമാതീതമായ മണലെടുപ്പ്‌ മത്സ്യപ്രജനനത്തിന്‌ പ്രതികൂലമായി ബാധിക്കുന്നു. കരയില്‍ ജീവിക്കുന്ന പലതരം പ്രാണികളുടേയും തുമ്പിവര്‍ഗ്ഗങ്ങളുടേയും ജീവചക്രത്തിലെ പ്രധാന ഘട്ടം നദികളിലെ ആഴം കുറഞ്ഞ സ്ഥലങ്ങളിലാണ്‌. അമിത മണല്‍ ഖനനം വഴി നദിയുടെ അടിത്തട്ട്‌ താഴാനിടയാകുന്നത്‌ ഭൂമിക്കടിയിലുള്ള ജലവിതരണത്തെ പ്രതികൂലമായി ബപാധിക്കുകയും നദിയോട്‌ അടുത്തു കിടക്കുന്ന കിണറുകളിലേയും തടാകങ്ങളിലേയും ജലനിരപ്പ്‌ താഴാനിടയാവുകയും ചെയ്യുന്നു.

അനധികൃതമണലെടുപ്പ്‌ കാരണം പുഴ മരണശയ്യയിലാണ്‌. അടിത്തട്ട്‌ താണ്‌ ചെളിക്കുണ്ട്‌ രൂപപ്പെടുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടക്ക്‌ അതിഗരുതമായ മണലൂറ്റല്‍ കാരണം പലയിടത്തും വലിയ മണ്‍തിട്ടകളും പുല്‍മേടുകളും രൂപപ്പെട്ടുതുടങ്ങി.അമിത മണല്‍ ഊറ്റലിലൂടെ പുഴയുടെ അടിത്തട്ടില്‍ ചെളിയും കളിമണ്ണും നിക്ഷേപിക്കപ്പെടുകയും ജലം ഭൂമിയിലേക്ക്‌ ആഴ്‌ന്നിറങ്ങുന്നത്‌ തടസ്സപ്പെടുകയും ചെയ്യുന്നു. മണല്‍ വാരല്‍ മൂലം ജലനിരപ്പ്‌ താഴുന്നത്‌ സമുദ്രജലം തള്ളിക്കയറുന്നതിന്‌ ഇടയാക്കുന്നു. അടിത്തട്ടിന്റെ ഘടന മാറിമറിയുകയും അനേകം സൂക്ഷ്‌മജീവികളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. കൂടാതെ മണല്‍ വാരല്‍ പാലങ്ങളുടെ നിലനില്‌പിന്‌ ഭീഷണിയാവുന്നു. കരയിടിച്ചിലിന്‌ കാരണമാകുന്നു.

മണല്‍ തൊഴിലാളികളും പ്രാദേശിക ഭരണകൂടങ്ങളും യാഥാര്‍ത്ഥ്യബോധത്തോടെ മണലൂറ്റുകാര്യത്തില്‍ ചില നിബന്ധനകള്‍ പാലിക്കാന്‍ തയ്യാറാവണം. അല്ലെങ്കില്‍ കുടിവെള്ളം മുട്ടും. മണല്‍ മാഫിയയും ഭരണകൂടവും തൊഴില്‍ദാനത്തിന്റെ മറവില്‍ പൊതുമുതല്‍ കൊള്ളയടിക്കുകയാണ്‌. എടക്കര, ചുങ്കത്തറ, നിലമ്പൂര്‍, മമ്പാട്‌, എടവണ്ണ, അരീക്കോട്‌, കീഴുപറമ്പ്‌, വാഴക്കാട്‌, രാമനാട്ടുകര, ഫറോക്ക്‌, പെരുവയല്‍, ചാത്തമംഗലം, ചാലിയാര്‍ ഒഴുകുന്ന അത്രയും പ്രദേശങ്ങളില്‍ സകല നിയന്ത്രണങ്ങളേയും കാറ്റില്‍പറത്തി മണലൂറ്റുന്നു.

വേലിതന്നെ വിളവ്‌ തിന്നുന്ന അവസ്ഥയാണ്‌. ഓരോ അംഗീകൃത കടവില്‍നിന്നും മണല്‍ നീക്കം ചെയ്യുന്ന്‌ പരിശോധിക്കാന്‍ ജനകീയ മോണിറ്ററിംഗ്‌ സമിതികള്‍ രൂപീകരിക്കണം. മണലിന്റെ ഉപയോഗം കുറച്ചുകൊണ്ടുള്ള കെട്ടിട നിര്‍മ്മാണം ഇതിനായുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടക്കണം. (മണലിനു പകരമുള്ള നിര്‍മ്മാണ വസ്‌തുക്കള്‍ക്ക്‌ രൂപം നല്‍കാനുള്ള ഗവേഷണം) ഓരോ കടവിലും ഓരോ കാലത്തും നീക്കം ചെയ്യാവുന്ന മണലിന്റെ കൃത്യമായ അളവ്‌ കണ്ടെത്തി അതാതിടങ്ങളില്‍ ബോര്‍ഡ്‌ സ്ഥാപിക്കണം
സര്‍ക്കാര്‍ അനുവാദത്തോടെ നിയമവിധേയമായി നീങ്ങാവുന്ന ഓരോ ലോഡ്‌ മണലിനും 600 രൂപ അതാത്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്‌ ലഭിക്കുന്നുണ്ട്‌. ആസന്ന ഭാവിയില്‍ ഒരു ദുര്‍ബല വസ്‌തുവായി മണല്‍ മാറുന്നതോടെ നിര്‍മ്മാണ മേഖലയെ വലിയതോതില്‍ ആശ്രയിച്ചിരിക്കുന്ന അസ്ഥിരമായ നമ്മുടെ വികസന പാത തകരും. അനുബന്ധ വ്യവസായ ഫേസ്‌ വനമേഖലകളിലും അതിന്റെ പ്രതിഫലനമുണ്ടാകും.

സാമാന്യം നല്ല വരുമാനം ലഭിക്കുന്ന മണല്‍ തൊഴിലാളികള്‍ ആസന്നഭാവിയില്‍ തൊഴില്‍ രഹിതര്‍ ആകുമ്പോഴുള്ള സാമൂഹ്യ പ്രതിസന്ധി നാം എങ്ങനെ തരണം ചെയ്യും ? (ചുരുങ്ങിയ സമയം കൊണ്ട്‌ കൂടുതല്‍ പണമുണ്ടാക്കാനുള്ള ഒരു മാര്‍ഗമായി ഇത്‌ മാറിയിരിക്കിന്നു.) നമ്മുടെ വികസനത്തെ സംബന്ധിച്ച്‌ ധാരണകള്‍ മാറ്റേണ്ടിയിരിക്കുന്നു. ദുര്‍ഭലമായ വിഭവങ്ങള്‍ നിയന്ത്രിച്ചുപയോഗിക്കലാണ്‌ ഒരു പരിഷ്‌കൃത സമൂഹത്തിന്റെ ബാധ്യത. ചുവരുണ്ടെങ്കിലെ ചിത്രമെഴുതാന്‍ പറ്റുകയുള്ളൂ. പൊന്‍മുട്ടയിടുന്ന താറാവിനോടുള്ള സമീപനമാണ്‌ പ്രകൃതി വിഭവങ്ങളോട്‌ ഇത്‌ മാറണം. ആര്‍ത്തിയുടേയും പൊങ്ങച്ചത്തിന്റെയും കൊട്ടാര സദൃശ്യമായ മാളുകളും, വീടുകളിലുമല്ല സുസ്ഥിരമായ തുല്യതയുള്ള ഒന്നാകണം വികസം. ബദല്‍ അന്വേഷണങ്ങള്‍ ഉണ്ടാകണം. നിലനില്‍ക്കുന്ന നിലനില്‍പിന്റെ സമ്പദ്‌വ്യവസ്ഥാക്കാവണം
മുന്‍ഗണന.  



പുഴയുടെ അയല്‍ക്കാരാണ്‌ പുഴയുടെ സംരക്ഷകര്‍
സംരക്ഷണ രേഖ നിര്‍ദേശങ്ങള്‍


മണന്‍ക്കൊള്ള തടയാന്‍ ശക്തമായ നിയമസംവിധാനം വേണം. നിയമത്തിന്റെ പഴുതുകള്‍ അടക്കണം. എടുക്കാവുന്ന അളവില്‍ കൂടുതല്‍ മണല്‍ എടുത്താല്‍ പുഴ നശിക്കും എന്ന ശാസ്‌ത്ര സത്യം ജനങ്ങളിലേക്ക്‌ എത്തിക്കണം.

റിവര്‍ മാനേജ്‌മെന്റ്‌ഫണ്ട്‌ ഫലപ്രദമായി നദീസംരക്ഷണത്തിന്‍ ഉപയോഗപ്പെടുത്തുന്ന വിധത്തില്‍ പുനസംവിധാനം ചെയ്യണം.

വികസനപ്രവര്‍ത്തനങ്ങള്‍ നദിയുടെ നിലനില്‍പിനെ ദോശകരമായി ബാധിക്കില്ലെന്നുറപ്പു വരുത്തി നദീതടപദ്ധതി പുനക്രമീകരിക്കണം.

കോഴിക്കോട്‌ കോര്‍പ്പറേഷന്‍ , നിലമ്പൂര്‍, മഞ്ചേരി മുന്‍സിപ്പാലിറ്റികള്‍, കോഴിക്കോട്‌ മലപ്പുറം ജില്ലകളിലെ പതിനേഴ്‌ ചാലിയാര്‍ തീര പഞ്ചായത്തുകള്‍ എന്നിവക്കുള്ള കുടുവെള്ളത്തിനും ജലസേചനത്തിനും വ്യവസായത്തിനും ആശ്രയിക്കുന്ന ചാലിയാറിനെ സംരക്ഷിക്കുന്നതിന്‌ ഈ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വം വലുതാണ്‌.
നദികളെ സംരക്ഷിക്കുന്ന ഏതു പദ്ധതിയായാലും നദിയിലേക്ക്‌ വെള്ളം എത്തിക്കാന്‍ സഹായിക്കുന്ന വിശാലമായ നീര്‍ത്തടങ്ങളഎ ഉള്‍പ്പെടുത്തിയുള്ള സമഗ്രമായ ആസൂത്രണവും പരിപാലനവും വെട്ടുള്ളതാവണം.

്‌ജനകീയപങ്കാളിത്തമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ ജലരേഖയായി അവസാനിക്കും.നദികളുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങല്‍ , സന്നദ്ധ സംഘടനകള്‍ , പരിസ്ഥിതി സംഘടനകള്‍ , സമിതികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങല്‍ , നദീ സംരക്ഷണ സമിതികള്‍ തുടങ്ങിയ ഏജന്‍സികളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനം അത്യാവശ്യമാണ്‌.

ചാലിയാര്‍ തീരങ്ങളിലെ ഓരോ ഹയര്‍സെക്കണ്ടറിസ്‌കൂളിലും, കോളേജുകളിലും കേന്ദ്രീകരിച്ച്‌ പുഴയംരക്ഷണ സമിതികള്‍ രൂപീകരിക്ക#ാ#ം. വിദ്യാര്‍ത്ഥികള്‍ക്ക്‌ സ്വന്തം പ്രദേശത്തെ പുഴയെ പഠിക്കനും പുഴയുടെ സമഗ്രതയെ മനസ്സിലാക്കാലും അവസരം ഉണ്ടാവണം. എന്‍.എസ്‌.എസ്‌. ക്യാമ്പുകളുടെ പ്രധാന പ്രവര്‍ത്തനം പുഴസംരക്ഷണവുമായി ബന്ധപ്പെടുത്താം.

ചാലിയാറിനെ കുറിച്ച്‌ അതിന്റെ വിഭവങ്ങളെ കുറിച്ച്‌ കൃത്യമായ സ്ഥിതി വിവരക്കണക്കുകള്‍, ജൈവവൈവിധ്യ രജിസ്റ്റര്‍ ഉള്‍പ്പെടെ ലഭ്യമാക്കണം. ഏത്‌ സംരക്ഷണ പ്രവര്‍ത്തനവും ശാസ്‌ത്രീയമായി നടപ്പിലാക്കാന്‍ ഇതാവശ്യമാണ്‌. നദീതടത്തില്‍ സ്ഥിതി ചെയ്യുന്ന പഞ്ചായത്തുകള്‍ക്ക്‌ ഇത്തരം സ്ഥിതി വിവരക്കണക്കുകള്‍ ശേഖരിക്കുന്നതിനായി തുക മാറ്റി വെക്കണം.

ഇപ്പോള്‍ പുഴയുടെ പല ഭാഗങ്ങളിലും നിര്‍മിച്ചിരിക്കുന്ന കരിങ്കല്‍ ഭിത്തികളും കരാറുകാരുടെ ലാഭത്തിനും സൗകര്യത്തിനും വേണ്ടി കെട്ടുന്ന അവസ്ഥയാണ്‌ ഇന്നുള്ളത്‌. നദീതീരങ്ങളില്‍ പുഴവഞ്ഞി, കൈതച്ചെടികള്‍ വെച്ചുപിടിപ്പിക്കുക. ഇതിലൂടെ തൊഴിലവസരങ്ങലും സൃഷ്‌ടിക്കാം. മഴവെള്ള സംക്ഷണത്തിനും സംഭറണത്തിനുമായുള്ള മാര്‍ഗങ്ങള്‍ പ്രചരിപ്പിക്കണം. ഭിത്തി ഇടിച്ചിലിന്‌ ഇത്‌ ഫലപ്രദമായ പ്രതിവിധിയാകുന്നില്ല.നദിയുടെ വൃഷ്‌ടി പ്രദേശത്ത്‌ സമഗ്രമായ വനവത്‌കരണം നടപ്പിലാക്കണം. നിലവിലുള്ള ജല സംഭരണികളില്‍ അടിഞ്ഞുകൂടിയ മണ്ണ്‌ നീക്കം ചെയ്യണം. നീരൊഴുക്ക്‌ ഉറപ്പ്‌ വരുത്തണം. താത്‌കാലിക ബണ്ട്‌ നിര്‍മാണം ആവശ്യമുള്ള ഘട്ടങ്ങളില്‍ മാത്രം.



പുഴതീരത്തുനിന്നും പാവങ്ങള്‍ പാലായനം ചെയ്യുന്നു. മണല്‍്‌മാഫിയകളുടേയും റിയല്‍ എസ്റ്റേറ്റ്‌ ഭീമന്‍മാരുടേയും ഇടപെടലിലൂടെ അനധികൃത മണല്‍ കടത്തും പുഴകയ്യേറ്റവും രൂക്ഷമാകുന്നു. പുഴഭിത്തി ഇടിയുന്നത്‌ ഭിത്തി കെട്ടി തടയാനുള്ള സാമ്പത്തിക ശേഷി സാധാരണക്കാര്‍ക്ക്‌ ഇല്ലാത്തിനാല്‍ ്‌ പിടിച്ചുനില്‍ക്കാന്‍ ആവാതെ അവര്‍ ഭൂമി വുല്‍ക്കാന്‍ നിര്‍ബന്ധിതരാകുകയാണ്‌.


ചാലിയാറിലേക്ക്‌ ഉപരിതല ഭൂഗര്‍ഭ ജലം ഒഴുകിയെത്തുന്ന എല്ലാ പ്രദേശങ്ങളെയും ഒരു മൈഗാവാട്ടര്‍ ഷെഡായി കണ്ട്‌്‌ സമഗ്ര നദീതട വികസന സമീപനം ഉണ്ടാകണം. തൊഴിലുറപ്പ്‌ പദ്ധതി ഫണ്ടിന്റെ ലഭ്യത ഒരവസരമായി കണ്ട്‌ വ്യക്തമായ ലക്ഷ്യത്തോടെ പുഴസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്താം.

ചാലിയാര്‍ സംരക്ഷണത്തിന്‌ റിവര്‍ അതോറിറ്റി രൂപീകരിക്കണം.
ഇന്ന്‌ ചാലിയാറിന്‌ ഒരുപാട്‌ അവകാശികളാണ്‌. തദ്ദേശസ്വയംങരണ സ്‌ഫാപനങ്ങള്‍., പോലീസ്‌ റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റുകള്‍, വനം വകുപ്പ്‌...ഇവക്കെല്ലാം പുഴയെ എങ്ങനെ പരമാവധി ചൂയണം ചെയ്യാം എന്നായിത്തീര്‍ന്നിരിക്കുന്നു ചിന്ത. നദിയെ സംരക്ഷിക്കാന്‍ കേവല ബോധവത്‌കരണത്തിന്‍രെ തലത്തിനപ്പുറം നേരിട്ടുള്ള ഇടപെടലാണാവശ്യം. ഇതിനായി ജില്ലാകളക്‌ടര്‍ ജനകീയ സമിതികളുടെ പ്രതിനിധികള്‍, , തദ്ദേളസ്വംഭറണസ്ഥാപനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍, വിവിധ വകുപ്പ്‌ പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന റിവര്‍ അതോറിറ്റി രൂപീകരിക്കണം. പുഴസംരക്ഷണവുമായി ബന്ധപ്പെട്ട്‌ പല വകുപ്പുകളുടെ അനുവാദത്തിന്‌ കാത്തുനില്‍ക്കേണ്ടി വരുന്ന അവസ്ഥ മാറ്റണം. 


പെണ്‍തിര വിശേഷങ്ങൾ


മലപ്പുറം യുവസമിതിയുടെ ഒരു വര്ഷം നീണ്ടു നിൽക്കുന്ന കാമ്പയിന്റെ തുടക്കമായാണ് മാര്ച്ച് 8 നു നടന്നത്
കാമ്പയിന്റെ ഭാഗമായി പുറത്തിറക്കിയ പാപ്പിറസ് യുവസമിതി മുഖമാസിക - പെന്തിര പതിപ്പ് മാർച് 8 നു മഞ്ചേരി nss കോളേജിൽ വെച്ച് പ്രകാശനം ചെയ്തു.
പെണ്‍തിര ക്ക് മുന്നോടിയായി ഫെബ്രുവരി 2 നു ജില്ലാതല യുവസമിതി ആലോചന നടന്നു. കെ കെ ജനാർദ്ധനൻ സ്ത്രീ പഠനത്തെ പരിചയപ്പെടുത്തി. രണ്ടാം ഘട്ട സ്ത്രീപദവി സംവാദ സദസ്സ് ഫെബ്രുവരി 9 നു കോഴിക്കോട് സര്വകലാശാല കാമ്പസ്സിൽ വെച്ചു നടന്നു. സ്ത്രീപഠനം ഗ്രൂപ്പ് ചർച്ചയും ലിംഗനീതി ചരിത്രവും വർത്തമാനവും എന്ന വിഷയയം   സി എസ് ശ്രീജിത്ത്‌ അവതരിപ്പിച്ചു . ജില്ലയിലെ വിവിധ കാമ്പസ്സുകളിലെ 50 ഓളം വിദ്യാർത്ഥികൽ പങ്കെടുത്തു.


ഫെബ്രുവരി  26 നും മാർച്ച്‌ 2 ലുമായി module ചർച്ചയും പരിശീലനവും നടന്നു. സിനിമയും റോൾപ്ലേ കളും ഉൾപെട്ട പരിശീലനത്തിൽ മഞ്ചേരി എൻ എസ് എസ് കോളേജ് ,മലയാളം സർവകലാശാല , മമ്പാട് എം ഇ എസ്  കോളേജ് , മലപ്പുറം ഗവ കോളേജ് , എന്നീകലായയങ്ങളിലെ വിദ്യാർത്ഥികൽ പങ്കെടുത്തു.
മാർച് 8 നു വനിതാ ദിനത്തിൽമഞ്ചേരി ഗവ എൽ  പി സ്കൂൾ വായപ്പാറപ്പടിയിൽ പെണ്‍തിര കാംപയിൻ ഉദ്ഘാടനവും സ്ത്രീപഠനത്തിന്റെ ജില്ലാ തല പ്രകാശനവും   പ്രൊഫ പി ഗൌരി നിർവഹിച്ചു.
മലപ്പുറം യുവസമിതിയുദെ നേതൃത്വത്തിൽ എൻ എസ് എസ് കോളേജ് യൂണിയനോടും  മാതൃകം  കമ്മിറ്റിയോടും  ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.
കോളേജ് യൂനിയാൻ ചെയർപേഴ്സണ്‍ വിശ്വനി അദ്ധ്യക്ഷം വഹിച്ചു. മലപ്പുറം യുവസമിതി ജില്ലാ സെക്രട്ടറി അഞ്ചു പി സജി സ്വാഗതം പറഞ്ഞു.  ജെന്റർ വിഷയ സമിതി കണ്‍വീനർ എൻ ശാന്തകുമാരി വിഷയാവതരണം നടത്തി. കെ കെ ജനാർദ്ധനൻ സംസാരിച്ചു. മാതൃകം സെക്രട്ടറി അഞ്ജന നന്ദി പറഞ്ഞു. തുടർന്ന് വിവിധ വർക്ക് ഷോപ്പുകൽക്ക് ഹേമ , നിലീന , ദീപ്തി , സോഫിയ , റിസ്വാൻ , സൗമ്യ , പ്രജീഷ് , ലിജിഷ , മുഹമ്മദ്‌ , അനസ് , എന്നിവർ നേതൃത്വം നല്കി.
പെണ്‍തിര യുടെ തുടർ  പരിപാടിയായി മലയാളം സർവകലാശാലയിൽ "ഭാഷയും ലിംഗനീതിയും" എന്നാ വിഷയത്തിലും അരീക്കോട് , കൊണ്ടോട്ടി , നിലമ്പൂർ , കാടാമ്പുഴ മേഖലകളിൽ പ്രാദേശിക പെണ്‍തിര പരിശീലന പരിപാടികളും നടക്കും.

വേനല്‍ക്കാല പുഴയറിഞ്ഞ് മലപ്പുറം യുവ സമിതിയുടെ വേനൽപുഴയാത്ര



കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മലപ്പുറം യുവസമിതിയുടെ നേതൃത്വത്തിൽ  മെയ് 13 , 14, 15 തിയ്യതികൽ മുണ്ടേരി മുതൽ ബേപ്പൂർ വരെ കാട് മുതൽ കടല് വരെ വേനൽ പുഴയാത്ര സംഘടിപ്പിച്ചു. മലപ്പുറം യുവസമിതി കഴിഞ്ഞ വര്ഷം സംഘടിപ്പിച്ച  ചാലിയാർ സംരക്ഷണ കാമ്പയിന്റെ ഭാഗമായാണ് വേനൽ  പുഴയാത്ര സംഘടിപ്പിച്ചത്. വേനൽക്കാലപുഴ പഠനം,ഗൃഹ സന്ദർശനങ്ങൾ, പുഴസംരക്ഷ്ണ സദസ്സുകൾ , സിനിമാ പ്രദർശനം തുടങ്ങീ ഒട്ടേറെ പരിപാടികൾ ഇതിന്റെ ഭാഗമായി നടന്നു.
മൂന്നു ഘട്ടങ്ങങ്ങളായാണ് വേനല പ്പുഴപഠനം നടത്തിയത്.

 
വേനല്പുഴപഠനം - ശില്പശാല
മാർച്ച് 29-30 ചാലിയം ഫോറസ്റ്റ് ഡിപ്പയില്‍ വെച്ച് നടന്ന ശില്‍പശാലയില്‍ 30 ഓളം ചങ്ഹാതിമാര്‍ പങ്കെടുത്തു. പശ്ചിമഘട്ടവും പുഴസംരക്ഷണവും എന്ന വിഷയത്തില്‍ പ്രൊഫ. കെ.ശ്രീധരന്‍ ക്ലാസെടുത്തു. മലപ്പുറം ജില്ലാസെക്രട്ടറി കെ.അജിത് കുമാര്‍  കണ്ടല്‍കാടും തീരദേശ പരിസ്ഥിതിയും എന്ന വിഷയത്തില്‍ സംസാരിച്ചു. ഫോട്ടോഗ്രാഫറായ വിജേഷ് വള്ളിക്കുന്നിന്‍റെ നീര്‍പക്ഷികള്‍ - സ്ലൈഢ് പ്രദര്‍ശനവും ഉണ്ടായിരുന്നു.കടലുണ്ടി കമ്യൂണിറ്റി റിസര്‍വ് പ്രദേശം ക്യാമ്പംഗങ്ങള്‍ സന്ദര്‍ശിച്ചു. ജലസംരക്ഷണം -പ്രായോഗിക മാര്‍ഗങ്ങള്‍, വേനല്‍പുഴപഠനരീതി റിസ്‍വാന്‍ അവതരിപ്പിച്ചു.

പുഴപഠനം
പുഴയുടെ നീര്‍ത്തട ഭൂപടത്തിന്‍റെ സഹായത്തോടെ20 -25 കി മീ പുഴയോര പ്രദേശം -1-2 ദിവസത്തെ പുഴയോര യാത്രയിലൂടെ പഠനവിധേയമാക്കി. ഇങ്ങനെ 4-5 ഘട്ടങ്ങളിലായി വേനല്‍ക്കാലപുഴ പഠനം പൂർത്തിയാക്കി.ചാലിയാറിന്‍റെ പ്രധാന കൊവഴികളായ പുന്നപ്പുഴ, പാണ്ടിയാര്‍, കാരക്കോടന്‍പുഴ, കോട്ടപ്പുഴ, കുതിരപ്പുഴ, കാഞ്ഞിരപ്പുഴ  എന്നീ കൈവഴികളുടെ ഉദ്ഭവത്തിലേക്ക് ആറ് യാത്രകള്‍ നടത്തി ഏപ്രില്‍മാസത്തില്‍ പൂര്‍ത്തീകരിച്ചു.
തുടര്‍ന്ന് മുണ്ടേരി മുതല്‍ ബേപ്പൂൂര്‍ വരെയുള്ള 110 കിലോ മീറ്റര്‍  പുഴ യാത്ര-നിലമ്പൂർ, മഞ്ചേരി  ,അരീക്കോട് , കൊണ്ടോട്ടി മേഖലായുവസമിതികളുടെ നേതൃത്ത്വത്തിന്‍ ആണ് നടന്നത്. ഒരു പഠനയാത്രയിൽ6-10 പേർ പങ്കെടുത്തു. പുഴപഠനത്തില്‍ കയ്യേറ്റം, ഭിത്തി ഇടിച്ചിൽ,മണലെടുപ്പ് കടവുകളുടെ സ്ഥിതി,River bed ൽ വന്ന മാറ്റം, ജൈവവൈവിധ്യം-പുല്ലുകൾ -നീര്‍ മരുത് ,ആറ്റുവഞ്ഞി , ഈറ്റ ,മുള,കൈത ,പക്ഷികൾ , മത്സ്യങ്ങള്‍, ചെക്ക് ഡാം, താത്കാലിക തടയണകള്‍ എന്നിവയുടെ ഉപയോഗം, കക്കൂസ് മാലിന്യങ്ങൾ , മാർക്കറ്റ് മാലിന്യങ്ങൾ, സമീപ വീടുകളിലെ കിണര്‍ജല നിരപ്പ്, വേനല്‍ക്കാല പുഴകൃഷി, പുഴ ഉപയോഗത്തിലും ഉപജീവനത്തിലും വന്ന മാറ്റം, പ്രധാന പ്രശ്നമേഖലകളിലം ജലസാന്പില്‍ പരിശോധന എന്നിവ നടന്നു. ജലസാന്പില്‍ പരിശോധന ഐ.ആര്‍.ടി.സി. പരിസ്ഥിതി ലാബുമായി സഹകരിച്ചാണ് നടത്തിയത്. ഇതോടൊപ്പം പുഴയോര സായാഹ്നങ്ങൾ -ജനസംവാദങ്ങൾ, വ്യാപകമായ പുഴയോര ഗൃഹസന്ദര്‍ശങ്ങള്‍ എന്നിവ നടത്തി. പുഴയുടെ ചരിത്രകാലരേഖ ഇതിന്‍റെ ഭാഗമായി വരച്ചു തയ്യാറാക്കി.

വേനല്‍ പുഴയാത്രകൾ
മെയ് 13 ന് എടവണ്ണയില്‍ വെച്ച് വേനല്‍പ്പുഴയാത്രയുടെ ഉദ്ഘാടനം മലപ്പുറം ജില്ലയിലെ മികച്ച ബാല കര്‍ഷകനുള്ള അവാര്‍ഡ് ലഭിച്ച സര്‍ഫാസ് നിര്‍വഹിച്ചു. ജലീല്‍ എടവണ്ണ,യൂണിറ്റ് പ്രസിഡന്‍റ് അറുമുഖന്‍, സെക്രട്ടറി സുന്ദരന്‍, അബ്ദുള്ളക്കുട്ടി എടവണ്ണ, പരിഷത്ത് ‍ില്ലാ സെക്രട്ടറി കെ.അജിത്കുമാര്‍ , സജിന്‍ നിലമ്പൂര്‍ എന്നിവര്‍ സംസാരിച്ചു. ചാലിയാര്‍ സംരക്ഷണം - പ്രാദേശിക ജനതയുടെ പങ്ക് എന്ന വിഷയത്തില്‍ ലിജിഷ എ.ടി. സംസാരിച്ചു. ഉദ്ഘാടനത്തിന്‍റെ ഭാഗമായി ഏടവണ്ണ അങ്ങാടിയിലൂടെ പരിസ്ഥിതി സംരക്ഷണ ജാഥ സംഘടിപ്പിച്ചു. നിലവിളി, മണ്ണ് എന്നീ ഡോക്യമെന്‍ററികള്‍ പ്രദര്‍പ്പിച്ചു.


അറുമുഖേത്താൻ സംസാരിക്കുന്നു
മുണ്ടേരി മുതൽ മമ്പാട് വരെ
മെയ് 14 15 തിയ്യതികളിലായി മുണ്ടേരി മുതല്‍ നിലമ്പൂര്‍ വരെ നടന്ന യാത്രയില്‍ എണ്‍പതോളം വീടുകളില്‍ സന്ദര്‍ശനം നടത്തി. പോത്ത്കല്ല് കുടുംബശ്രീയുമായി സഹകരിച്ച് നടന്ന പരിപാടിയില്‍ മുന്നൂറോളം കുട്ടികള്‍ പങ്കെടുത്തു. മുണ്ടരി പഞ്ചായത്ത് വാര്‍ഡ് കൌണ്‍സില്ര‍ ഉവൈസ് സ്വാഗതം പറഞ്ഞു. ശാസ്ത്ര പരീക്ഷണങ്ങളിലൂടെ കുട്ടികള്‍ക്ക് പരിസ്ഥിതി സംരക്ഷണ സന്ദേശം പകര്‍ന്ന പരിപാടിക്ക് വൈഷ്ണവി, വിഷ്ണുലാല്‍, ലിനീഷ് ജാസിം , എന്‍കെ മണി, സോനു എന്നിവര്‍ നേതൃത്വം നല്‍കി. മെയ് 14 നു നിലമ്പൂര്‍ കോവിലകത്തുംമുറിയില്‍ വെച്ച് നടന്ന പുഴയോര സായാഹ്ന സംവാദ സദസ്സ് നടന്നു.

മമ്പാട് മുതൽ അരീക്കോട് വരെ
മമ്പാട് മുതൽ അരീക്കോട് വരെ നടന്ന യാത്രയില്‍ നൂറ്റി ഇരുപതോളം വീടുകളലേക്ക് പുഴസമരക്ഷണ സന്ദേശം എത്തിച്ചു. ഒതായിയില്‍ വെച്ച് നടന്ന പുഴ സംവാദ സദസ്സിന് മേഖലാ സെക്രട്ടറി മേഖലാ സെക്രട്ടറി സുധീര്‍, സൂരജ് , പ്രജീഷ് കാവനൂര്‍, ജാഫര്‍ എം തച്ചണ്ണ, ദീപ്തി എന്നിവര്‍ നോതൃത്വം നല്‍കി. 15 നു ചാത്തല്ലൂരില്‍ നടന്ന കുടുംബ സദസ്സ് നടന്നു. ചാത്തല്ലീര്‍ ക്വാറി സമരം നയിച്ച പ്രദേശവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.
അരീക്കോട് മുതൽ ബേപ്പൂർ വരെ
അരീക്കോട് മുതൽ ബേപ്പൂർ വരെ നടന്ന യാത്രയില്‍ മണല്‍തൊഴിലാളികള്‍, ഉള്‍നാടന്‍ മത്സ്യബന്ദനം ഉപജീവനമാക്കിയിരുന്നവര്‍,ചാലിയാര്‍ സംരക്ണ സമിതി പ്രവര്‍ത്തകര്‍‍,തോണി കടത്തുകാര്‍ , കര്‍ഷകര്‍ ഒട്ടേറെ പേരുമായുള്ള കൂടിക്കാഴ്ചകള്‍ നടത്തി. . വാഴക്കാട് അബ്ദുള്‍ റഹിമാന്‍ സ്മാരക വായനശാലയില്‍ വെച്ച് നടന്ന പുഴസംരക്ഷണ സദസ്സിന് റിസ്വാന്‍ , ഷിനോ‍‍‍ജ്, മന്‍സൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ചാലിയാര്‍ സംരക്ഷണ സമിതി കണ്‍വീനര്‍ ആയ എം.പി അബ്ദുള്ള, കെ.എ ശൂക്കൂര്‍ എന്നിവര്‍ സംസാരിച്ചു. ബേപ്പൂര്്‍ നവജേതന സ്വയം സഹായ സംഘത്തിന്‍റെ സഹകരണത്തോടെ നടന്ന സമാപന പരിപാടിയില്‍ ഷൈജു സ്വാദതം പറഞ്ഞു. മല്ലിക അദ്ധ്യക്ഷം വഹിച്ചു. ശോണിമ വേനല്‍പ്പുഴയാത്ര വിശദീകരണം നടത്തി സംസാരിച്ചു.. അനിത സുഹൈല്‍ സുഭി പുഴ സംവാദത്തിന് നേതൃത്വം നല്‍കി.
ചാലിയാര്‍ സംരക്ഷണ സംഗമം
ഒരു വര്‍ഷം നീണ്ട നിന്ന പുഴ പഠനത്തിന്‍റെ റിപ്പോര്‍ട്ട് ജൂണ്‍ 7 നു നടക്കുന്ന ചാലിയാര്‍ സംരക്ഷണ സംഗമത്തില്‍ അവതരിപ്പിക്കും. യാത്രയില്‍ വിവിധ ഘട്ടങ്ങളില്‍ സഹകരിച്ച പുഴയോരവാസികളുടെ സംഗമമായാണ് നടക്കുക. സംഗമത്തിന്‍റെ മുന്നോടിയായി അന്താരാഷ്ട്ട്ര കുടുംബകൃഷി വര്‍ഷത്തിന്‍റെ ഭാഗമായി പുറത്തിറക്കുന്ന പാപ്പിറസ് പത്രികയുടെ പ്രകാശനം നടക്കും.